kerala
കേരളത്തില് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത
ഇന്ന് ആറ് ജില്ലകളില് യെല്ലോ അലേര്ട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചത്.

കോമോറിന് മേഖലയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാല് കേരളത്തില് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. ബംഗാള് ഉള്ക്കടലില് നിന്ന് ശക്തമായ വടക്ക് – കിഴക്കന് കാറ്റ് തെക്കേ കിഴക്കന് ഇന്ത്യയിലേക്ക് വീശുകയാണ്. നവംബര് 22 മുതല് 24 വരെയുള്ള തീയതികളില് ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇന്ന് ആറ് ജില്ലകളില് യെല്ലോ അലേര്ട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചത്. ബംഗാള് ഉള്ക്കടലില് നിന്നും തെക്ക് കിഴക്കന് ഇന്ത്യയിലേക്ക് വീശുന്ന ശക്തമായ വടക്ക് കിഴക്കന് കാറ്റിന്റെ സ്വാധീന ഫലമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്.
വരും ദിവസങ്ങളില് ചില ജില്ലകളില് യെല്ലോ അലര്ട്ട് ആണ് നല്കിയിരിക്കുന്നതെങ്കിലും ഓറഞ്ച് അലേര്ട്ടിന് സമാനമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല് പ്രത്യേക ജാഗ്രത പുലര്ത്തേണ്ടതാണെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നിങ്ങനെ 5 ജില്ലകളിലാണ് അലേര്ട്ട്. 22ന് എട്ട് ജില്ലകളില് യെല്ലോ അലേര്ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. 23ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
കോഴിക്കോട് കടലുണ്ടി റെയില്വേ ഗേറ്റിന് സമീപം യുവതി ട്രെയിന് തട്ടി മരിച്ചു
റെയില് പാത മുറിച്ചുകടക്കുമ്പോള് ട്രെയിന് ഇടിക്കുകയായിരുന്നു.

കോഴിക്കോട് കടലുണ്ടി റെയില്വേ ഗേറ്റിന് സമീപം യുവതി ട്രെയിന് തട്ടി മരിച്ചു. കോട്ടക്കടവ് വള്ളിക്കുന്ന് സ്വദേശിനി സൂര്യ (21) ആണ് അപകടത്തില് മരിച്ചത്. റെയില് പാത മുറിച്ചുകടക്കുമ്പോള് ട്രെയിന് ഇടിക്കുകയായിരുന്നു. ചെന്നൈ മെയ്ലാണ് ഇടിച്ചത്.
kerala
കനത്ത മഴ; വയനാട് തവിഞ്ഞാല് തലപ്പുഴ പുഴയില് മലവെള്ളപ്പാച്ചില്
മക്കിമലയില് കാട്ടില് മണ്ണിടിച്ചില് ഉണ്ടായതായി സംശയം

വയനാട്ടില് ശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്ന് വൈകിട്ട് തവിഞ്ഞാല് തലപ്പുഴ പുഴയില് മലവെള്ളപ്പാച്ചില് ഉണ്ടായി. പുഴയുടെ തീരത്ത് ഉള്ളവരെ മാറ്റിപ്പാര്പ്പിക്കും.
മാനന്തവാടി പഞ്ചാരക്കൊല്ലി ഒമ്പതാം ബ്ലോക്കില് നിന്നും കുടുംബങ്ങളെ പിലാക്കാവ് സ്ക്കൂളിലേക്ക് മാറ്റും. റവന്യൂ വകുപ്പ് അധികൃതര് സ്ഥലത്തെത്തിയിട്ടുണ്ട്. മക്കിമലയില് കാട്ടില് മണ്ണിടിച്ചില് ഉണ്ടായതായി സംശയം

ശക്തമായ മഴയെ തുടര്ന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയില് എത്തിയാല് രണ്ട് ഷട്ടറുകള് തുറക്കും. കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്ക്ക് ജാഗ്രത നിര്ദേശം നല്കി.
-
india3 days ago
ഇന്ത്യയില് നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന് റൈറ്റ്സ് വാച്ച് റിപ്പോര്ട്ട്
-
kerala22 hours ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
crime3 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
india3 days ago
മുംബൈയില് ‘ദൃശ്യം’ മോഡല് കൊലപാതകം; ഭര്ത്താവിന്റെ മൃതദേഹം ടൈലുകള്ക്കടിയില് കുഴിച്ചിട്ട് ഭാര്യ
-
kerala3 days ago
ബോഡി ഷെയ്മിങ് ചെയ്താൽ ഇനി കുറ്റം; കരട് ഭേദഗതി സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala3 days ago
സ്വര്ണവിലയില് വന് ഇടിവ്; പവന് 1000 രൂപ കുറഞ്ഞു
-
News2 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്ക്ക് ഹോഗന് അന്തരിച്ചു