മലപ്പുറം: മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ ഉച്ചക്ക് ശേഷം പാണക്കാട്ട് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി മത്സരിക്കുന്ന ഓരോ മണ്ഡലങ്ങളുടെയും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അവര്‍ തന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടന്നത്. മികച്ച സ്ഥാനാര്‍ത്ഥികള്‍ മുസ്‌ലിംലീഗിനുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ വി.പി അബ്ദുല്‍ വഹാബ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ് സമദാനി യോഗത്തില്‍ പങ്കെടുത്തു.