kerala
വഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
പോർട്ടലിലെ നിരന്തര സാങ്കേതിക തകരാറുകൾ കാരണം 2025 ഡിസംബർ അഞ്ച് വരെയള്ള നിലവിലെ സമയപരിധി പ്രായോഗികമല്ലെന്ന് എംപിമാർ കേന്ദ്ര മന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
രാജ്യത്തെ വഖ്ഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്ട്രേഷൻ നടത്താനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം പി അബ്ദുസ്സമദ് സമദാനി എന്നിവർ കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രി കിരൺ റിജിജുവിനെ കണ്ടു. വഖഫ് ഉമീദ് പോർട്ടലിലെ സാങ്കേതിക തകരാറുകളും പ്രവർത്തന ബുദ്ധിമുട്ടുകളും നേരിട്ട രാജ്യത്തെ ആയിരക്കണക്കിന് മുതവല്ലികൾ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് വഖഫ് ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപിമാർ മന്ത്രിയെ സമീപിച്ചത്. രാജ്യത്തെ വഖഫ് ഭൂമികളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നുന്നതിനുള്ള സമയപരിധി നീട്ടി പൊതു ഉത്തരവ് ഇറക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. പോർട്ടലിലെ നിരന്തര സാങ്കേതിക തകരാറുകൾ കാരണം 2025 ഡിസംബർ അഞ്ച് വരെയള്ള നിലവിലെ സമയപരിധി പ്രായോഗികമല്ലെന്ന് എംപിമാർ കേന്ദ്ര മന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
പോർട്ടലിൽ ലോഗിൻ പരാജയങ്ങൾ, സെഷൻ ടൈംഔട്ട്, ഡോക്യുമെന്റ് അപ്ലോഡ് ക്രാഷുകൾ, അവസാന സമർപ്പണ ഘട്ടത്തിലെ പിശകുകൾ എന്നിവ ഉപയോക്താക്കൾ വ്യാപകമായി നേരിടുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ഓട്ടോ-സേവ് സംവിധാനം ഇല്ലാത്തതിനാൽ ചെറിയ പിശകുകൾ സംഭവിക്കുമ്പോൾ മുഴുവൻ പ്രക്രിയയും പുനരാരംഭിക്കേണ്ട സാഹചര്യമുണ്ടെന്നും എംപിമാർ കത്തിൽ സൂചിപ്പിച്ചു. രാജ്യത്തെ പല വഖ്ഫുകളുടെയും മുതവല്ലികൾ ഡിജിറ്റൽ സാക്ഷരതാ വെല്ലുവിളികൾ നേരിടുമ്പോൾ ഇത്തരത്തിലുള്ള സങ്കീർണ്ണമായ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക വലിയ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് വഖഫ് സ്വത്തുകൾക്ക് അന്യായമായ പിഴകൾ ചുമത്തപ്പെടാൻ സാധ്യതയുണ്ട് എന്നും കത്തിൽ എംപിമാർ മുന്നറിയിപ്പ് നൽകി. പോർട്ടലിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കി, യഥാർത്ഥ അപേക്ഷകർക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള നീതിയുക്തമായ അവസരം ലഭിക്കാൻ സമയപരിധി നീട്ടണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
kerala
കെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
മേയര്‍ ആര്യ രാജേന്ദ്രനേയും ഭര്‍ത്താവ് ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവിനേയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു.
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനേയും ഭര്‍ത്താവ് ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവിനേയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. ഇത് സംഭവിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു.
‘ഇങ്ങനെയേ സംഭവിക്കൂവെന്ന് ഞാന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നു. ആര്യയുടെ സഹോദരനാണ് സീബ്ര ക്രോസില്‍ വാഹനം കൊണ്ട് നിര്‍ത്തിയിട്ട് തെറി വിളിച്ചത്. അയാളും എംഎല്‍എയുമാണ് കൂടുതല്‍ പ്രശ്നമുണ്ടാക്കിയത്. മേയര്‍ ആണെന്ന് അറിയില്ല എന്ന് പറഞ്ഞതുകൊണ്ടാകും അന്ന് ഇത്രയും പ്രശ്നം ഉണ്ടാക്കിയത്. നിയമപരമായി ഇനിയും മുന്നോട്ട് പോകും. പ്രൈവറ്റ് ബസില്‍ ലീവ് വേക്കന്‍സിയിലാണ് ഇപ്പോള്‍ ഓടുന്നത്. കെഎസ്ആര്‍ടിസിയില്‍ തിരിച്ചെടുത്തിട്ടില്ല. ഇത്രയും പ്രശ്നമുണ്ടാക്കിയ മേയറും എംഎല്‍എയും നല്ല പോലെ ജോലി ചെയ്ത് ജീവിക്കുന്നു, ജനങ്ങളെ പറ്റിക്കുന്നു. കെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ. പാവങ്ങളുടെ പാര്‍ട്ടി എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പറയുന്നത്, പക്ഷേ എന്നെ ഒരുപാട് ദ്രോഹിച്ചു.’ യദു പറഞ്ഞു.
നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് യദുവിന്റെ അഭിഭാഷകന് വ്യക്തമാക്കി. കേസില്‍ മേയറുടെ സഹോദരന് അരവിന്ദ് മാത്രമാണ് പ്രതി. ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവും പ്രതികളല്ലെന്നാണ് കുറ്റപത്രം. ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
kerala
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം
സ്കൂള്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.
കൊല്ലം കരുനാഗപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ മധ്യവയസ്കന് നഗ്നതാ പ്രദര്‍ശനം നടത്തി. സ്കൂള്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. കൊല്ലം കരുനാഗപ്പള്ളി ബസിലായിരുന്നു സംഭവം.
ശനിയാഴ്ച വൈകിട്ട് ബസ് കണ്ണേറ്റി പാലം കഴിഞ്ഞപ്പോഴായിരുന്നു ഇയാള്‍ സ്കൂള്‍ കുട്ടികളെ നോക്കി ലൈംഗികചേഷ്ട കാണിച്ചതോടെ കുട്ടികള്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.
ഇയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
kerala
പത്തനംതിട്ടയില്‍ 95കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 68കാരന് അറസ്റ്റില്‍
നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പത്തനംതിട്ട: വടശ്ശേരിക്കരയില്‍ 95 കാരിയായ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അയല്‍വാസി പത്രോസ് ജോണ്‍ (68)നെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍, വീട്ടുമുറ്റത്ത് ഇരുന്നിരുന്ന വയോധികയെ പ്രതി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പീഡനശ്രമത്തിനിടെ വയോധികയുടെ വായില്‍ പ്രതി തുണി നിറച്ചു തിരികെ അകത്തേക്ക് തള്ളാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ്. മല്‍പ്പിടുത്തത്തിനിടെ തുണി വായില്‍ നിന്ന് മാറിയതോടെ വയോധിക നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി പ്രതിയെ തടഞ്ഞ് വയോധികയെ രക്ഷപ്പെടുത്തി. കൂടാതെ, സംഭവം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ വയോധികയും മകളും മാത്രമാണ് താമസിക്കുന്നത്. മകള്‍ ജോലിക്ക് പോയ സമയത്താണ് ആക്രമണം നടന്നത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
-
kerala24 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india22 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala23 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala22 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

