kerala
‘എം.വി ഗോവിന്ദന് കാര്യസ്ഥന്, ഇ.പി കൊട്ടാരം വിദൂഷകന്’; കോണ്‍ഗ്രസിന്റേത് മതനിരപേക്ഷ തീരുമാനമെന്ന് കെ സുധാകരന്
സിപിഎം പോളിറ്റ്ബ്യൂറോയും സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റുമൊക്കെ ഇന്ന് വെറും രണ്ടുപേരിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്നും സുധാകരന് ആരോപിച്ചു.
അമ്മായി അച്ഛനും മരുമകനും ചേര്‍ന്ന് സിപിഎമ്മിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതുപോലെയല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യപാര്‍ട്ടിയായ കോണ്‍ഗ്രസില്‍ തീരുമാനങ്ങള്‍ ഉണ്ടാകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. അയോധ്യയില്‍ കോണ്‍ഗ്രസ് നിലപാട് മാറ്റിയത് ഇടതുപക്ഷ സ്വാധീനം മൂലമാണെന്ന് വിളിച്ചുപറയുന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വെറുമൊരു കാര്യസ്ഥന് മാത്രമാണ്. സിപിഎം പോളിറ്റ്ബ്യൂറോയും സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റുമൊക്കെ ഇന്ന് വെറും രണ്ടുപേരിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്നും സുധാകരന് ആരോപിച്ചു.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന കോണ്‍ഗ്രസിന്റെ തീരുമാനം സുചിന്തിതവും സുവ്യക്തവുമാണ്. നിരവധി തവണ യോഗം ചേര്‍ന്ന് ദിവസങ്ങള്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണിത്. ഇത് കോണ്‍ഗ്രസിന്റെ പരമ്പരാഗതമായ മതനിരപേക്ഷമൂല്യങ്ങളെ വാനോളം ഉയര്‍ത്തിപ്പിടിച്ചെന്നു സുധാകരന് ചൂണ്ടിക്കാട്ടി. ബാബ്റി മസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം പരിഹരിക്കണമെന്ന 1987ലെ ഇഎംഎസിന്റെ നിലപാടും 1989ല്‍ വിപി സിംഗ് സര്‍ക്കാരിന്റെ ഇടത്തും വലത്തുമായി സിപിഎമ്മും ബിജെപിയും ചേര്‍ന്നിരുന്നതുമൊക്കെയാണ് അയോധ്യാവിഷയം വഷളാക്കിയത്. ഇന്ത്യാ മുന്നണിയിലേക്ക് പ്രതിനിധിയെപ്പോലും അയക്കാന്‍ വിസമ്മതിക്കുന്ന സിപിഎം എക്കാലവും സംഘപരിവാര്‍ ശക്തികളുടെ കോടാലിക്കൈയായിരുന്നു. അഞ്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അരിച്ചുപെറുക്കിയിട്ടും പിണറായി വിജയനെതിരേ ഒരു എഫ്ഐആര്‍പോലും ഇടാത്തതും 37 തവണ ലാവ്ലിന് കേസ് മാറ്റിവച്ചതുമൊക്കെ ഈ ബാന്ധവത്തിന്റെ ജീവിക്കുന്ന തെളിവുകളാണ്.
എംടി വാസുദേവന്‍ നായരുടെ പ്രസംഗം മോദിക്കെതിരേയാണെന്നും അതിന് മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധമില്ലെന്നുമുള്ള ഇടതുപക്ഷ കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവന കൊട്ടാരം വിദൂഷകന് എന്ന നിലയ്ക്കാണെന്നും സുധാകരന് ചൂണ്ടിക്കാട്ടി. പിണറായി സ്തുതിപാഠകരുടെ സംഘനേതാവാണ് ജയരാജന്. എല്ലാ ഏകാധിപതികള്‍ക്കെതിരേയും ഉയര്‍ന്ന മാനവരാശിയുടെ നിലവിളിയാണ് എംടിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. അതില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കുവേണ്ടിയാണ് മോദിയും പിണറായിയും തമ്മില്‍ മത്സരിക്കുന്നത്. താന്‍ മലയാളത്തിലാണ് സംസാരിച്ചതെന്നും മലയാളം അറിയാവുന്നവര്‍ക്കെല്ലാം താന്‍ പറഞ്ഞത് മനസിലാകുമെന്നും എംടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുകളില്‍ കയറിയൊരു ഭാഷ്യം നല്കാന് ശ്രമിക്കുന്നത് കൊട്ടാരം വിദൂഷകന്റെ ചുമതലയാണെന്ന് സുധാകരന് അഭിപ്രായപ്പെട്ടു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 9, 11 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ചു
വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.
സ്വകാര്യ മേഖലയിലെ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബ!ര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസ!ര്‍കോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബര്‍ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍.
kerala
സംസ്ഥാന സര്‍ക്കാറിന്റേത് സ്വന്തക്കാരെ സംരക്ഷിക്കുന്ന നിലപാട്; മേയര്‍ ആര്യ രാജേന്ദ്രനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിപക്ഷ നേതാവ്
കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ദേവിനെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ദേവിനെയും ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച വിഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സംസ്ഥാനത്ത് ഉടനീളെ സ്വന്തക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദേവ് എം.എല്‍.എയും കെ.എസ്.ആര്.ടി.സി ഡ്രൈവറുമായി സംഘര്‍ഷമുണ്ടാക്കിയ സംഭവം എല്ലാവരും കണ്ടതാണെന്ന് വി.ഡി. സതീശന് പറഞ്ഞു.
കുറ്റപത്രം നല്കിയപ്പോള് അവര്‍ രണ്ടു പേരും കുറ്റക്കാരല്ല. വാദി പ്രതിയായ അവസ്ഥയാണ് ഇപ്പോള്‍. ഡ്രൈവറാണ് ഇപ്പോള്‍ കേസിലെ പ്രതി. അതേസമയം, എഫ്.ഐ.ആറില്‍ പേരുള്ള എല്ലാവരെയും പ്രതിയാക്കണമെന്നും കുറ്റപത്രം തള്ളണമെന്നും ആവശ്യപ്പെട്ട് നേമം സ്വദേശിയും മുന്‍ കെ.എസ്.ആര്.ടി.സി ബസ് െ്രെഡവറുമായ യദു പുതിയ ഹരജി നല്കി. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടാനിയ മറിയം ജോസാണ് കേസ് പരിഗണിക്കുന്നത്.
കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ദേവിനെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കാറോടിച്ച മേയറുടെ സഹോദരന് അരവിന്ദ് മാത്രമാണ് പ്രതി.
2024 ഏപ്രില്‍ 27നാണ് സംഭവം. വാഹനം കടത്തിവിട്ടില്ലെന്ന് ആരോപിച്ച് മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം ഉപയോഗിച്ച് കെ.എസ്.ആര്.ടി.സി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തുവെന്നാണ് കേസ്. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്നാരോപിച്ച് അന്ന് രാത്രിയില്‍ മേയര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു തുടങ്ങിയവ ചൂണ്ടിക്കാട്ടി യദു പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല.
kerala
കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
കോര്പറേഷനിലേ അയത്തില്‍ ഡിവിഷനിലെ സ്ഥാനാര്‍ഥിയായ ജാരിയത്തിന് വേണ്ടിയാണ് കുടുംബശ്രീയില്‍ പണപ്പിരിവ് നടത്തിയത്.
കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്. കോര്പറേഷനിലേ അയത്തില്‍ ഡിവിഷനിലെ സ്ഥാനാര്‍ഥിയായ ജാരിയത്തിന് വേണ്ടിയാണ് കുടുംബശ്രീയില്‍ പണപ്പിരിവ് നടത്തിയത്.
ഓരോ യൂണിറ്റില്‍ നിന്നും 500 രൂപ വീതം നല്‍കണമെന്നാവശ്യപ്പെട്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ സിഡിഎസ് ഭാരവാഹി പങ്കുവച്ച ശബ്ദ സന്ദേശം പുറത്തുവന്നു. നാളെ വൈകുന്നേരം മൂന്നിന് നടക്കുന്ന പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്.
എഡിഎസ് ചെയര്‍പേഴ്സണ്‍ തന്നെ വിളിതായും, ജാരിയത്തിന്റെ സ്വീകരണ പരിപാടിയുടെ കാര്യം സംസാരിച്ചിരുന്നുവെന്നും ഫണ്ടെന്ന നിലയില്‍ ഓരോ യൂണിറ്റില്‍ നിന്നും 500 രൂപ വീതം നല്‍കണമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. നാളെ നമുക്ക് എന്തെങ്കിലും ആവശ്യത്തിന് ഇവരെ സമീപിക്കേണ്ടതാണെന്നും സിഡിഎസ് ഭാരവാഹി പറയുന്നു.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala1 day agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports2 days agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം

