ദുബായ്: നബിദിനം പ്രമാണിച്ചുള്ള പൊതുഅവധിയായ ഒക്ടോബര്‍ 29 വ്യാഴാഴ്ച ഗതാഗത സേവനങ്ങളുടെ സമയക്രമം ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി  പുറത്തുവിട്ടു. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ സൗജന്യ പാര്‍ക്കിങ് അനുവദിക്കും. ഗതാഗത സേവന കേന്ദ്രങ്ങള്‍ക്കും നബിദിനത്തില്‍ അവധിയാണ്.

ദുബായ് മെട്രോ റെഡ് ലൈന്‍ രാവിലെ അഞ്ച് മുതല്‍ അര്‍ദ്ധരാത്രി ഒരു മണിവരെ. ഗ്രീന്‍ ലൈന്‍ രാവിലെ 5.30 മുതല്‍ അര്‍ദ്ധരാത്രി ഒരു മണിവരെയും സര്‍വീസ് നടത്തും. ട്രാം രാവിലെ ആറ് മുതല്‍ അര്‍ദ്ധരാത്രി ഒരു മണിവരെ.

ബസ്

പ്രധാന സ്‌റ്റേഷനുകള്‍: പുലര്‍ച്ചെ 4.25 മുതല്‍ അര്‍ദ്ധരാത്രി 12.29 വരെ.
അല്‍ ഗുബൈബ സ്‌റ്റേഷന്‍: പുലര്‍ച്ചെ 4.14 മുതല്‍ അര്‍ദ്ധരാത്രി 12.58 വരെ.
സബ്‌സ്‌റ്റേഷനുകള്‍: റൂട്ട് സി01 ഒഴികെ പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 11 വരെ.
ഖിസൈസ് സ്‌റ്റേഷന്‍: രാവിലെ 4.31അര്‍ദ്ധരാത്രി 12.08
അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ സ്‌റ്റേഷന്‍: രാവിലെ 5.05 മുതല്‍ രാത്രി 11.35 വരെ.
ജെബല്‍അലി : രാവിലെ 4.58 മുതല്‍ രാത്രി 11.30 വരെ.

മെട്രോ ലിങ്ക് ബസ് സര്‍വീസ്: റാഷിദിയ, മാള്‍ ഓഫ് എമിറേറ്റ്‌സ്, ഇബ്ന്‍ ബത്തൂത്ത, ദുബായ് മാള്‍, ബുര്‍ജ് ഖലീഫ, അബു ഹെയ്ല്‍, ഇത്തിസലാത്ത് സര്‍വീസ് രാവിലെ അഞ്ച് മുതല്‍ അര്‍ദ്ധരാത്രി 12.10 വരെ.