മണിപ്പൂരില്‍ സര്‍ക്കാര്‍ രുപീകരിക്കാന്‍ ബി.ജെ.പി യെ ക്ഷണിക്കുന്നതിനെ ന്യായീകരിച്ച് ഗവര്‍ണര്‍ നജ്മ ഹെബ്ത്തുല്ലാ.

കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് അറിയാം. പക്ഷേ സര്‍ക്കാരിന്റെ നിലനില്‍പാണ് പ്രധാനം. ഭരണകൂടത്തിന്റെ ഭാഗമായ ഗവര്‍ണ്ണറുടെ ഉത്തരവാദിത്തമാണ് നിലനില്‍പുള്ള സര്‍ക്കാരിന്റെ രുപീകരണം. ബി.ജെ.പി ക്ക് മുപ്പതിലധികം അംഗങ്ങളുണ്ട്. ഒരു സ്ഥിരതയുള്ള സര്‍ക്കാരിന്റെ രുപീകരണം മണിപ്പൂരിന് ഏറെ ഗുണകരമാവുമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു
കോണ്‍ഗ്രസ്സ് ഉയര്‍ത്തുന്ന് അവകാശ വാദങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയെ സര്‍ക്കര്‍ രുപീകരണത്തിന് ക്ഷണിക്കലും സുസ്ഥിരമായ സര്‍ക്കാരിനെ ഉറപ്പുവരുത്തലും ഗവര്‍ണ്ണറുടെ ഉത്തരവാദിത്തമാണെന്ന് അവര്‍ പറഞ്ഞു