കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഹങ്കാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ബംഗ്രാപേട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമര്‍ശം. പരിചയ സമ്പന്നരായ നിരവധി നേതാക്കള്‍ കോണ്‍ഗ്രസ്സിലുണ്ട്. അവരെ തഴഞ്ഞ് ഓരാള്‍ക്ക് താന്‍ പ്രധാനമന്ത്രിയാകുമെന്ന് എങ്ങിനെ പ്രഖ്യാപിക്കാനാവും. രാഹുലിന്റെ പരാമര്‍ശം അഹങ്കാരമാണെന്നും മോദി പറഞ്ഞു.
കര്‍ണാടക ഇന്ത്യയുടെ അഭിമാനമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസ്സ് സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസ് സംസ്‌കാരം വര്‍ഗീയത, ജാതീയത കുറ്റകൃത്യങ്ങള്‍ അഴിമതി കരാര്‍ സംവിധാനം തുടങ്ങിയവയാണ് കര്‍ണാടകയെ തകര്‍ത്തതെ്‌നനും മോദി കുറ്റപ്പെടുത്തി.
Be the first to write a comment.