News

ദേശിയ ഗെയിംസ്; കളരിപ്പയറ്റ് മത്സരയിനമാക്കണമെന്ന ഹര്‍ജിയില്‍ പി.ടി. ഉഷയ്ക്ക് നോട്ടീസ്

By webdesk17

January 30, 2025

ദേശിയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്ന ഹര്‍ജിയില്‍ പി.ടി.ഉഷയ്ക്ക് നോട്ടീസ്. ഡല്‍ഹി ഹൈക്കോടതിയാണ് പി.ടി. ഉഷയ്ക്ക് നോട്ടീസ് അയച്ചത്. കൂടാതെ ഒളിമ്പിക് അസോസിയേഷനും, കേന്ദ്ര, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്കും നോട്ടീസ് നല്‍കി. ഹരിയാന സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് അയക്കുകയായിരുന്നു.

അതേസമയം കളരിപ്പയറ്റ് ഇപ്രാവശ്യം പ്രദര്‍ശന ഇനമാണ്. കഴിഞ്ഞ തവണ ഗോവയില്‍ മത്സര ഇനമായിരുന്നു കളരി. കഴിഞ്ഞതവണ ഗോവയില്‍ 19 സ്വര്‍ണമടക്കം 22 മെഡലാണ് കളരിപ്പയറ്റ് സംഘം നേടിയെടുത്തത്.

എന്നാല്‍ ഇത്തവണ കളരിപ്പയറ്റ് മത്സരയിനമാക്കില്ലെന്ന് ഒളിമ്പിക് അസോസിയേഷന്‍ നിലപാടെടുത്തിരുന്നു.

വിപുലമായ പങ്കാളിത്തവും രാജ്യത്തെമ്പാടും പ്രചാരവുമുള്ള കായിക ഇനമായിരിക്കണമെന്ന നിബന്ധന പറയുന്നുണ്ടെന്ന് ഐഒഎ വിശദീകരിക്കുന്നു. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ കളരിപ്പയറ്റ് പാലിക്കാത്തിനാല്‍ മത്സരയിനമാക്കാനാകില്ലെന്നാണ് പറയുന്നത്.