india

അമരീന്ദര്‍ രാജ്യദ്രോഹിയായിരുന്നതുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് നവ്‌ജോത് സിങ് സിദ്ദു

By Test User

January 04, 2022

മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദു. അമരീന്ദര്‍ സിങ് രാജ്യദ്രോഹിയാണെന്നും ഇത്രയും കാലം ബി.ജെ.പിയുടെ പാവയായിരുന്നു അദ്ദേഹമെന്നും സിദ്ദു വിമര്‍ശിച്ചു. അമരീന്ദര്‍ രാജ്യദ്രോഹിയായിരുന്നതുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും സിദ്ദു കൂട്ടിചേര്‍ത്തു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്നും അവരുടെ വര്‍ഗീയ രാഷ്ട്രീയം പഞ്ചാബിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന പറഞ്ഞ സിദ്ദു ആം ആദ്മി പാര്‍ട്ടിയുടെ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ മുന്നോട്ട് വെക്കുന്ന വാഗ്ദാനങ്ങളെല്ലാം വെറുതെയാണെന്നും ഓര്‍മപ്പെടുത്തി.