Film
മയക്കുമരുന്ന് കേസ് ആരുടെയൊക്കെ തലക്കു നേര്‍ക്കു വരും? ബോളിവുഡിനെ ചുറ്റി എന്‍സിബി, പിന്നില്‍ സംശയങ്ങളും
ഒരു മരണവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ അന്വേഷണത്തിന്റെ കരുക്കള്‍ ഏതൊക്ക തലങ്ങളിലേക്ക്, ആരുടെയൊക്കെ തലക്കു നേര്‍ക്ക് വരുമെന്നതിനെപ്പറ്റിയാണ് ബോളിവുഡ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ആ ഒരു അങ്കലാപ്പ് ബോളിവുഡ് സെലിബ്രിറ്റികളെ ആകെ ഗ്രസിച്ചിട്ടുണ്ട്
നടന് സുശാന്ത് സിങ്ങിന്റെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസ് നടി ദീപിക പദുകോണില്‍ വരെ ചെന്നു നില്‍ക്കുകയാണ്. ദീപിക, സാറ അലി ഖാന്, രാകുല്‍ പ്രീത് സിങ് തുടങ്ങിയ പ്രമുഖ നടിമാരിലേക്ക് മയക്കുമരുന്ന് കേസിന്റെ അന്വേഷണം നീണ്ടതോടെ ബോളിവുഡ് ആകെ ഞെട്ടലിലാണ്.
ബോളിവുഡ് നടി റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് മയക്കുമരുന്ന് അന്വേഷണത്തിന്റെ തുടക്കം. ഇതില്‍ പിടിച്ചു കയറിയുള്ള നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ അന്വേഷണം പല തലങ്ങളിലേക്ക് വ്യാപിച്ചു. ദീപിക പദുകോണും ശ്രദ്ധ കപൂറുമടക്കമുള്ള വന്‍ താരങ്ങള്‍ ഹാഷിഷ് പോലെയുള്ള ലഹരി മരുന്നുകള്‍ ചോദിച്ച് ചാറ്റിങ് നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ദീപികയെയും സാറ അലി ഖാനെയും നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍സിബി ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മരണവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ അന്വേഷണത്തിന്റെ കരുക്കള്‍ ഏതൊക്ക തലങ്ങളിലേക്ക്, ആരുടെയൊക്കെ തലക്കു നേര്‍ക്ക് വരുമെന്നതിനെപ്പറ്റിയാണ് ബോളിവുഡ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ആ ഒരു അങ്കലാപ്പ് ബോളിവുഡ് സെലിബ്രിറ്റികളെ ആകെ ഗ്രസിച്ചിട്ടുണ്ട്.
അതേസമയം ദീപിക പദുകോണിനെയടക്കം ഈ കേസിലേക്ക് വലിച്ചിഴച്ചതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലിന്റെ ഇരയായി ദീപികയെ മാറ്റുകയാണോ എന്ന സംശയവും ഉയരുന്നു. പൗരത്വ നിയമ ഭദഗതിക്കെതിരെ ഏറ്റവും ശക്തമായി നിലകൊണ്ട ബോളിവുഡ് താരമായിരുന്നു ദീപിക പദുകോണ്‍. പ്രതിഷേധത്തിന്റെ കൊടുമ്പിരി കണ്ട ജെഎന്‍യുവിലെത്തി വിദ്യാര്‍ഥികളെ പങ്കു കൊണ്ട് പിന്തുണച്ച താരമാണ് അവര്‍. അതുകൊണ്ടു തന്നെ ഇതൊരു മയക്കുമരുന്നു വേട്ടയല്ല, അതിന്റെ മറവിലുള്ള ദീപിക വേട്ടയാണെന്ന വാദം നിരവധി പേര് ഉയര്‍ത്തുന്നു.
ജെഎന്‍യുവിലെ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ദീപികയുടെ ചിത്രം ഛപക് ബഹിഷ്കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനമുണ്ടായി. അതാണ് അവര്‍ക്കെതിരെയുള്ള ബിജെപിയുടെ ആദ്യത്തെ പ്രഹരം. പിന്നാലെ അവര്‍ നിരന്തരം ക്രൂശിക്കപ്പെട്ടു. ഇപ്പോള്‍ എന്‍സിബി അവരെ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരിക്കുന്നു.
അതിനിടെ, ഫാഷന്‍ ഡിസൈനര്‍ സിമോണെ ഖംബാട്ട, സുശാന്തിന്റെ മാനേജര്‍ ശ്രുതി മോദി, ടി.വി. താരങ്ങളായ അഭിഗെയ്ല്‍, ഭാര്യ സനം ജോഹര്‍ തുടങ്ങിയവര്‍ വ്യാഴാഴ്ച ചോദ്യംചെയ്യലിന് ഹാജരായി. നാല് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ സിമോണെയെ ഉച്ചയോടെ വിട്ടയച്ചു. അഭിഗെയ്ലിന്റെ വീട്ടില്‍ എന്‍.സി.ബി. നടത്തിയ റെയ്ഡില്‍ ചരസും പിടിച്ചെടുത്തു.
നേരത്തെ സമന്‍സ് ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട നടി രാകുല്‍ പ്രീത് സിങ്ങിനെയും വെള്ളിയാഴ്ച ചോദ്യംചെയ്യുമെന്ന് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാകുല്‍ പ്രീത് സിങ്ങിന് കഴിഞ്ഞ ദിവസം തന്നെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതാണെന്നും അവരെ ഫോണിലടക്കം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india9 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
