Connect with us

Video Stories

മത്സരത്തിനൊരുങ്ങി തുഷാര്‍; സി.പി.എമ്മും വെള്ളാപ്പള്ളിയും വെട്ടില്‍

Published

on

നസീര്‍ മണ്ണഞ്ചേരി
ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഎം നേതൃത്വവും വെട്ടിലായി. നിരവധി ‘ഓഫറുകള്‍’ നല്‍കി വെള്ളാപ്പള്ളി കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള സംഘടന വോട്ടുകള്‍ ലക്ഷ്യമിട്ട് മാസങ്ങളായി സിപിഎം നടത്തിയ നീക്കങ്ങളാണ് തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ പൊളിഞ്ഞിരിക്കുന്നത്. തുഷാര്‍ മത്സരിക്കുന്നതോടെ ആനുകൂല്യങ്ങള്‍ പറ്റാനായി ഒരേ സമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇഷ്ടക്കാരനായി രംഗത്തെത്തുന്ന ‘കണിച്ചുകുളങ്ങര പൊളിറ്റിക്‌സിന്’ താല്‍ക്കാലിക അവധി നല്‍കാന്‍ വെള്ളാപ്പള്ളി നടേശനും നിര്‍ബന്ധിതനാകും.

മൈക്രോഫിനാന്‍സ് കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഹായം വാഗ്ദാനം ചെയ്തും വിവിധ പദ്ധതികള്‍ വെള്ളപ്പള്ളിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കിയും വോട്ട് ഉറപ്പിക്കാനുള്ള നീക്കമാണ് സിപിഎം മാസങ്ങളായി നടത്തിയത്. വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കാര്യവാഹക് സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം നേതൃത്വം തന്നെ മുഖ്യമന്ത്രി പിണറായി വിജയനേയും നാല് മന്ത്രിമാരേയും കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് അയച്ചായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പിന് വോട്ട് ഉറപ്പിച്ചത്.

തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ സിപിഎം നീക്കങ്ങളെല്ലാം വ്യഥാവിലായി.
തുഷാര്‍ മത്സര രംഗത്ത് ഇറങ്ങണമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം സിപിഎം ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന കാരണത്താല്‍ തുടക്കം മുതലെ വെള്ളപ്പള്ളി അംഗീകരിച്ചിരുന്നില്ല. കൂടാതെ തുഷാര്‍ മത്സരിച്ചാല്‍ എസ്എന്‍ഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും എസ്.എന്‍ ട്രസ്റ്റിലെ സ്ഥാനങ്ങളും രാജിവെക്കണമെന്ന ഭീഷണിയും വെള്ളാപ്പള്ളി മുഴക്കിയിരുന്നു. എന്നാല്‍ എസ്എന്‍ഡിപി യോഗത്തിന്റെ ഭാരവാഹിത്വത്തില്‍ ഇരുന്ന് മുന്‍പ് പല നേതാക്കളും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിട്ടുണ്ടെന്ന സംഘടനയിലെ തുഷാര്‍ അനുകൂലികള്‍ തെളിവ് നിരത്തിയതോടെ വെള്ളാപ്പള്ളി തന്റെ വാദത്തില്‍ നിന്നും പിന്നാക്കം പോയി.

ആനുകൂല്യങ്ങള്‍ക്കായി ആര്‍ക്കുപിന്നാലെയും പോകുന്ന വെള്ളപ്പള്ളിയെ ലക്ഷ്യമിട്ട് ബിജെപി കേന്ദ്രനേതൃത്വം നടത്തിയ അപ്രതീക്ഷിത നീക്കങ്ങളാണ് പുതിയ മനം മാറ്റത്തിന് കാരണം.
എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ് തുടരണമെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അന്ത്യശാസനം വന്നതോടെ വെള്ളാപ്പള്ളി നിലപാട് മയപ്പെടുത്തുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റാലും രാജ്യസഭ സീറ്റ് വാഗ്ദാനവും എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ കേന്ദ്രമന്ത്രി സ്ഥാനും തുഷാറിന് വാഗ്ദാനം ലഭിച്ചതോടെ വെള്ളാപ്പള്ളി വീണ്ടും ബിജെപി അനുകൂല നിലപാടിലേക്ക് ചുവട് മാറ്റുകയായിരുന്നു. അതിന്റെ തുടക്കമായാണ് മുന്നണി സംവിധാനമാകുമ്പോള്‍ തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന.

കൂടാതെ കേരളത്തിലെ ഇടത്-വലത് മുന്നണികളെ താന്‍ എതിര്‍ക്കാന്‍ നില്‍ക്കുന്നില്ലെന്നും ഇവര്‍ ഡല്‍ഹിയിലെത്തിയാല്‍ ഒരുമിച്ചാണെന്ന ബിജെപി വാദം വീണ്ടും വെള്ളാപ്പള്ളി ഉയര്‍ത്തിയത് പുതിയ നിലപാട് മാറ്റത്തിന്റെ സൂചനയാണ്.

വെള്ളാപ്പള്ളിയുടെ വാദം അംഗീകരിച്ച് തെരഞ്ഞെടുപ്പ് കാലയളവില്‍ എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ നിന്നും മാറി നില്‍ക്കാനും തുഷാര്‍ സന്നദ്ധനാണെന്നാണ് അറിവ്.
നിലവില്‍ സംഘടനയിലെ സ്വാധീനം ഉപയോഗിച്ച് ഏത് നിമിഷവും തുഷാറിന് പഴയ സ്ഥാനത്തേക്ക് മടങ്ങി വരാമെന്നതില്‍ അച്ഛന്റെ ആവശ്യം അംഗീകരിക്കാന്‍ മറ്റു തടസ്സങ്ങള്‍ ഉണ്ടാകില്ല. ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദത്തെ മറികടക്കാന്‍ സിപിഎം ഉറപ്പിച്ച വോട്ടുകള്‍ തുഷാര്‍ മത്സരിക്കുന്നതോടെ എന്‍ഡിഎയിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് എല്‍ഡിഎഫ് ക്യാമ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

News

ഗസ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് നെതന്യാഹു

ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസിനെ സമ്മര്‍ദത്തിലാക്കാനെന്ന് റിപ്പോര്‍ട്ട്

Published

on

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താന്‍ ഇസ്രാഈല്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 75% പ്രദേശത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്രാഈല്‍ സൈന്യം — ബന്ദികളാക്കപ്പെട്ടതായി ഇന്റലിജന്‍സ് വിശ്വസിക്കുന്ന മേഖലകള്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍, ഏകദേശം പത്ത് മാസത്തെ യുദ്ധത്തില്‍ ഈ തീരുമാനം ഒരു വഴിത്തിരിവാണ്.

അതേസമയം അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രാഈലികള്‍ ശനിയാഴ്ച രാത്രി തെരുവിലിറങ്ങി.

അതേസമയം, ഗസയ്ക്കുള്ളില്‍ മനുഷ്യത്വപരമായ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രാഈലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നടത്തുന്ന വിതരണ സൈറ്റുകള്‍ക്ക് സമീപം, മെയ് മുതല്‍ സഹായത്തിനായി ശ്രമിക്കുന്നതിനിടെ ഏകദേശം 1,400 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഇസ്രാഈലി സൈന്യം സിവിലിയന്മാരെ നേരിട്ട് ലക്ഷ്യമിടുന്നത് നിഷേധിക്കുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുന്നറിയിപ്പ് വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

മാര്‍ച്ച് മുതല്‍ മെയ് വരെ, എല്ലാ ഭക്ഷണവും മരുന്നും മാനുഷിക സാധനങ്ങളും ഒഴിവാക്കി ഇസ്രാഈല്‍ എന്‍ക്ലേവില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര പ്രതിഷേധത്തെത്തുടര്‍ന്ന് ആ നയം ഭാഗികമായി അയവുവരുത്തി, എന്നാല്‍ യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിനുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഏകദേശം 20 ലക്ഷം ഫലസ്തീനികളുടെ അവസ്ഥ വളരെ മോശമാണ്.

Continue Reading

Trending