കോഴിക്കോട്: കോഴിക്കോട്ട് നവജാത ശിശുവിനെ മാതാവ് കഴുത്തറുത്ത് ദാരുണമായി കൊലപ്പെടുത്തി. ബാലുശ്ശേരിയിലാണ് നാടിനെ നടുക്കിയ സംഭവം. രണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് അമ്മ കഴുത്തറുത്ത് കൊന്നത്. കുട്ടിയുടെ മാതാവ് റിന്‍ഷയെ പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നു പുലര്‍ച്ചെയാണ് സംഭവം പുറത്തറിയുന്നത്. അറസ്റ്റിലായ റിന്‍ഷ തന്നെയാണ് ഇക്കാര്യം പുറത്തു പറഞ്ഞത്. ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ പ്രസവിച്ച ഇവര്‍ അപമാനം ഭയന്ന് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ നാലു വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.

അറസ്റ്റിലായ റിന്‍ഷയെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.