Connect with us

News

കോവിഡ് വ്യാപനത്തിന് മുന്‍പ് വുഹാന്‍ വൈറോളജിയിലെ ഗവേഷകര്‍ ചികിത്സ തേടി

Published

on

വാഷിങ്ടണ്‍: ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്നുഗവേഷകര്‍ 2019 നവംബറില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ വെളിപ്പെടുത്താത്ത യു.എസ് അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എത്ര ഗവേഷകരാണ് അസുഖബാധിതരായത്, അസുഖബാധിതരായ സമയം, ഇവരുടെ ആശുപത്രി സന്ദര്‍ശനം എന്നീ കാര്യങ്ങളെല്ലാം ഈ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

കോവിഡ് 19 വ്യാപനത്തെ കുറിച്ച് ചൈന ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. വൈറസിന്റെ ഉത്ഭവം സംബന്ധിച്ചുളള അന്വേഷണത്തിന്റെ അടുത്ത ഘട്ടം ചര്‍ച്ച ചെയ്യുന്നതിനായി ലോകാരോഗ്യസംഘടനയുടെ അടുത്ത യോഗം നടക്കാനിരിക്കുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മഹാമാരിയുടെ ഉത്ഭവത്തെ കുറിച്ചുളള വിദഗ്ധരുടെ ഗവേഷണങ്ങളെ ലോകാരോഗ്യസംഘടനയ്ക്കും മറ്റുഅംഗരാജ്യങ്ങള്‍ക്കൊപ്പവും നിന്നുകൊണ്ട് യുഎസ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതായും അവര്‍ പറഞ്ഞു.

വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നാണെന്നുളള അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോര്‍ട്ടിലെ തെളിവുകളെന്നും അതിനാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പേരുവെളിപ്പെടുത്താത്ത ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് 19 ഉത്ഭവത്തെ കുറിച്ചുളള ലോകാരോഗ്യസംഘടനയുടെ പഠനം സംബന്ധിച്ച് യുഎസ്, നോര്‍വേ, കാനഡ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ മാര്‍ച്ചില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, വൈറസ് വുഹാനിലെ ലാബില്‍ നിന്ന് ഉത്ഭവിച്ചതല്ലെന്ന് ഫെബ്രുവരിയില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുളള സംഘം സ്ഥിരീകരിച്ചതാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. യുഎസ് ലാബ് ചോര്‍ച്ച സിദ്ധാന്തത്തെ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി.

വൈറസ് വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് പലതവണ ആരോപണം ഉന്നിച്ചിരുന്നു. ട്രംപിന്റെ ആരോപണത്തെ സാധൂകരിക്കുന്ന ഒരു ഫാക്ട് ഷീറ്റ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ട്രംപ് ഭരണകൂടത്തിന്റെ അവസാനകാലഘട്ടത്തില്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരോപണങ്ങളെയെല്ലാം ചൈന തള്ളിക്കളഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ ക്രമക്കേട്; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ പരിശോധന നടത്തി കണ്ടെത്തിയ വനിത താലൂക്ക് സപ്ലൈ ഓഫിസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

Published

on

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ പരിശോധന നടത്തി കണ്ടെത്തിയ വനിത താലൂക്ക് സപ്ലൈ ഓഫിസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. കുന്നത്തൂര്‍ ടി.എസ്.ഒ സുജ ഡാനിയേലിനെയാണ് സ്ഥലംമാറ്റിയത്. മാര്‍ച്ച് 10ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നത്തൂരിലെ റേഷന്‍കടയില്‍ പരിശേധന നടത്താന്‍ താലൂക്ക് സപ്ലൈ ഓഫിസറോട് നിര്‍ദേഷിച്ചത്. മാര്‍ച്ച് 13ന് സി.പി.ഐ നേതാവ് പിജി പ്രിയന്‍ കുമാര്‍ നടത്തുന്ന റേഷന്‍ കടയില്‍ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തി.

സി.പി.ഐ സംഘടനയായ കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പ്രിയന്‍ കുമാര്‍. അരി ഉള്‍പ്പടെ 21 ക്വിന്റല്‍ ധാന്യത്തിന്റെ വ്യത്യാസമാണ് പരിശോധനയില്‍ കണ്ടെത്തിയത്.

Continue Reading

crime

അഞ്ചാം ക്ലാസുകാരിയെ സ്‌കൂള്‍ പ്യൂണും സംഘവും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു

രാജ്യ തലസ്ഥാനത്ത് കൂട്ട ബലാത്സംഗം.

Published

on

രാജ്യ തലസ്ഥാനത്ത് കൂട്ട ബലാത്സംഗം. ഡല്‍ഹിയിയിലെ സ്‌കൂളില്‍ സ്‌കൂള്‍ പ്യൂണും സംഘവും ചേര്‍ന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. എം.സി.ഡി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. ഉത്തര്‍പ്രദേശ് ജൗന്‍പൂര്‍ സ്വദേശിയായ 54 കാരന്‍ അജയ് എന്ന പ്യൂണും സംഘവുമാണ് അഞ്ചാം ക്ലാസുകാരിയോട് ക്രൂരത കാണിച്ചത്.

അജയിയെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചെങ്കിലും ഇവരെ പിടികൂടാനായില്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

സ്‌കൂളില്‍ നിന്ന് അജ്ഞാത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയെ എല്‍ബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് വൈദ്യപരിശോധനയ്ക്കും കൗണ്‍സിലിംങ്ങിനും വിദേയമാക്കി.

Continue Reading

india

മദ്യലഹരിയില്‍ സഹയാത്രികയെ കയറിപ്പിടിച്ച വിമാനയാത്രികന്‍ അറസ്റ്റില്‍

വിമാനത്തില്‍ സഹയാത്രികയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍കുമാറാണ്(32) അറസ്റ്റിലായത്.

Published

on

വിമാനത്തില്‍ സഹയാത്രികയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍കുമാറാണ്(32) അറസ്റ്റിലായത്. ഒമാനില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന കൊല്ലം സ്വദേശിനിയായ യുവതിയെയാണ് മദ്യലഹരിയില്‍ പ്രതി കയറി പിടിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് നെടുമ്പാശേരി പോലീസ് ഇയാളെ പിടികൂടി. വിമാനത്തില്‍ മദ്യപാനികളുടെ ശല്യം കൂടിയതിനെത്തുടര്‍ന്ന് വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് കുറച്ചിരിക്കുകയാണ്.

Continue Reading

Trending