india

ഒരു നമ്പറില്‍ രണ്ടു ബൈക്കുകള്‍; വ്യാജ ബൈക്ക് തിരിച്ചറിഞ്ഞു

By webdesk12

January 06, 2023

വടകര: ഒരു നമ്പറില്‍ രണ്ടു ബുള്ളറ്റ് ബൈക്കുകള്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ വ്യാജ ബൈക്ക് തിരിച്ചറിഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വ്യാജനെ തിരിച്ചറിഞ്ഞത്. വടകര ആര്‍.ടി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത ബുള്ളറ്റ് വ്യാജനാണെന്നാണ് വടകര ആര്‍.ടി.ഒ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

വടകരയില്‍ മേമുണ്ട സ്വദേശി കണിച്ചാന്‍ കണ്ടിയില്‍ രജിത്തിന്റെ പേരിലും, തലശ്ശേരിയില്‍ പാനൂര്‍ എകരത്തില്‍ സുജിത്തിന്റെ പേരിലുമാണ് KL 04 A-4442 നമ്ബറില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1993ല്‍ ആലപ്പുഴയിലാണ് ഈ നമ്ബറില്‍ ബൈക്ക് ആദ്യം രജിസ്‌റ്റര്‍ ചെയ്തത്. രണ്ടു ബൈക്കുകള്‍ ഒരേ നമ്ബറില്‍ കണ്ടെത്തിയതിനാല്‍ വടകര ആര്‍.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ആലപ്പുഴ ആര്‍.ടി ഓഫിസിലെ ബി രജിസ്റ്റര്‍ പരിശോധിച്ചു. ഇതേ തുടര്‍ന്ന് ഇരു വാഹനങ്ങളുടെയും ചേസിസ് നമ്ബര്‍ പരിശോധിച്ചപ്പോഴാണ് വ്യാജനെ കണ്ടെത്തിയത്.