Connect with us

More

ലോകത്തിലെ കുഞ്ഞന്‍ അഫ്ഷിന്‍ ഇസ്മയില്‍; ഉയരം 65.24 സെ.മീ

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി തിരഞ്ഞെടുക്കപ്പെട്ട് അഫ്ഷിന്‍ ഇസ്മയില്‍ ഖാദര്‍സാദ എന്ന ഇരുപതുക്കാരന്‍

Published

on

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി തിരഞ്ഞെടുക്കപ്പെട്ട് അഫ്ഷിന്‍ ഇസ്മയില്‍ ഖാദര്‍സാദ എന്ന ഇരുപതുകാരന്‍. 2002 ജൂലൈ 13ന് ഇറാനിലെ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ബുക്കാനിലാണ് അഫ്ഷിന്റെ ജനനം. നിലവിലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ എഡ്വാര്‍ഡ് നിനോ ഹെര്‍ണാന്റസ് എന്ന കോളംബിയക്കാരനെ പിന്തള്ളിയാണ് അഫ്ഷിന്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ഹെര്‍ണാന്റസിന്റെ ഉയരത്തെക്കാളും 7 സെ.മീ കുറവാണ് അഫ്ഷിന്റെ ഉയരം.  ഈ ചെറുപ്പക്കാരന്റെ ഉയരം വെറും 65.24 സെ.മീ മാത്രമാണ്. ജനനസമയത്ത് 700 ഗ്രാം മാത്രമായിരുന്നു  ഭാരം. 20 വര്‍ഷത്തിന് അപ്പുറം ലോക റെക്കോര്‍ഡ് നേടുന്ന സമയത്തെ  ഭാരം വെറും 6.5 കിലോഗ്രാം മാത്രമാണ്.

അഫ്ഷിന്‍ ഒരിക്കല്‍ പോലും തനിയെ തന്റെ വീടിനു പുറത്തു പോയിട്ടില്ല. രക്ഷിതാക്കള്‍ക്കൊപ്പമാണ് ഗിന്നസ്  റെക്കോര്‍ഡ്‌സിന്റെ ദുബായിലെ ഓഫീസില്‍ എത്തിയത്. അവിടെവച്ച് മൂന്നു തവണയാണ്  ഉയരം പരിശോധിച്ചത്‌. ഇത്‌ കഴിഞ്ഞ്‌  24 മണിക്കൂറിന് ശേഷമാണ് റെക്കോര്‍ഡ് ഔദ്യോഗികമായി പുറത്തുവിട്ടത്. അഫ്ഷിന്റെ ഉയരക്കുറവും മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ കാരണവും ദിനചര്യകള്‍ പോലും ചെയ്യുന്നത് രക്ഷിതാക്കളുടെ സഹായത്തോടുകൂടിയാണ്. ചിലപ്പോഴോക്കെ തനിയെ നടക്കാന്‍ പോലും പ്രയാസമാണ്. രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ എപ്പോഴും അഫ്ഷിന്റെ കൂടെ വേണം. സ്‌കൂളില്‍ പോയി പഠിക്കാനും ബുദ്ധിമുട്ടുകളുണ്ട്‌. ഇത്‌ കാരണം ഇപ്പോള്‍ വീട്ടില്‍ ഇരുന്നാണ് പഠനം മുന്നോട്ട് കൊണ്ടുപോവുന്നത്.

 

kerala

ജില്ലയിലെ മുഴുവന്‍ ആളുകളും മാസ്‌ക് ധരിക്കണം; പാലക്കാട് നിപ ബാധിതന്‍ മരിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍

Published

on

പാലക്കാട്: മണ്ണാർക്കാട് കുമരം പുത്തുർ സ്വദേശിയായ വയോധികൻ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ മുഴുവൻ ആളുകളും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടർ. നാലോളം ആശുപത്രികളിൽ സന്ദർശനം നടത്തിയ 57കാരന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.

കഴിഞ്ഞ ആറാം തീയതി രാവിലെയാണ് വയോധികന് ലക്ഷണങ്ങൾ ആരംഭിച്ചത്. തുടർന്ന് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും, താലൂക്ക് ആശുപത്രിയിലും സന്ദർശനം നടത്തി. എട്ടാം തീയതി രാവിലെ 9.30 മുതൽ ഒരു മണി വരെ വട്ടമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. പതിനൊന്നാം തീയതിയോടെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 12ന് വൈകീട്ടോടെ മരണം സംഭവിച്ചു. ലക്ഷണങ്ങൾ കാണിച്ചതിനു ശേഷം 57കാരൻ പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്നും കോൺടാക്ട് ലിസ്റ്റിലുള്ള ഒരു ബന്ധുവിനെയും ആരോഗ്യപ്രവർത്തകയേയും പനിയെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.

നിലവിൽ മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഭാര്യയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 46 പേരാണുള്ളത്. പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താത്കാലികമായി അടച്ചിട്ടുണ്ട്. ജൂലൈ 12നാണ് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശിയായ 58കാരന്‍ നിപ ബാധിച്ച് മരിച്ചത്.

വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവജാഗ്രതയിലാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Continue Reading

More

ലോകത്തിലെ പ്രായം കുറഞ്ഞ തടവുകാരൻ; ഫലസ്തീൻ ബാലന്‍ യൂസുഫ് അൽ സാഖ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഗസ്സ സിറ്റിയിലെ അൽ-തവ്‌റ സ്ട്രീറ്റിലുള്ള യൂസുഫ് അൽ-സാഖിന്റെ കുടുംബ അപ്പാർട്ട്മെന്റിൽ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു വ്യോമാക്രമണം

Published

on

ഗസ്സസിറ്റി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരൻ എന്നറിയപ്പെട്ടിരുന്ന ഫലസ്തീൻ ബാലന്‍ യൂസുഫ് അൽ സാഖ്, ഇസ്രായേല്‍ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 17വയസായിരുന്നു. ഗസ്സ സിറ്റിയിലെ അൽ-തവ്‌റ സ്ട്രീറ്റിലുള്ള യൂസുഫ് അൽ-സാഖിന്റെ കുടുംബ അപ്പാർട്ട്മെന്റിൽ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു വ്യോമാക്രമണം.

മാതാവ് ഫാത്തിമ അല്‍ സാഖ് അറസ്റ്റിലായതിനെ തുടര്‍ന്ന് 2008ലാണ് ഇസ്രായേലി ജയിലിൽ വെച്ച് യൂസുഫ് സാഖ് ജനിക്കുന്നത്. ആശുപത്രിയിലേക്ക് പോകവെയാണ് ഇസ്രായേൽ സൈന്യം മാതാവിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലാകുമ്പോൾ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. അറസ്റ്റിന് ശേഷമാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ജയിലറക്കുള്ളില്‍ വെച്ച് തന്നെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

മോശം പരിചരണവും കഠിനമായ സാഹചര്യങ്ങളോടും പടവെട്ടിയാണ് ചെറിയ സെല്ലിലിരുന്ന് അവനെ അമ്മ വളർത്തിയത്. എന്നാല്‍ 2009ല്‍ ഇരുവരും ജയില്‍ മോചിതരായി. ഹമാസ് കസ്റ്റഡിയിലുള്ള ഇസ്രായേലി സൈനികൻ ഗിലാദ് ഷാലിതിന് പകരമായി 20 ഫലസ്തീൻ സ്ത്രീകളെ ഇസ്രായേൽ മോചിപ്പിക്കുന്ന കരാറിന്റെ ഭാഗമായാണ് ഇരുവരെയും വിട്ടയക്കുന്നത്. ഫലസ്തീന്‍ പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയുമൊക്കെ പ്രതീകമായിട്ടാണ് യൂസുഫ് വളർന്നതും അറിയപ്പെട്ടതും.

Continue Reading

Health

സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മുടങ്ങും; സ്റ്റെന്റ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 158 കോടി

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്

Published

on

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങാൻ സാധ്യത. ശസ്ത്രക്രിയക്ക് ആവശ്യമായ സ്റ്റെന്റ് സ്റ്റെന്റ് വാങ്ങിയതിൽ കോടികളുടെ കുടിശ്ശിക വന്നതോടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. 158 കോടി രൂപയാണ് സ്റ്റെന്റ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. ഇത് ലഭിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ പറയുന്നു.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ ജനറൽ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയക്ക് സ്റ്റന്റ് വാങ്ങിയതിലാണ് കോടികളുടെ കുടിശ്ശികയായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 29 കോടി രൂപ കുടിശ്ശികയുണ്ട്. ഇങ്ങനെ 21 സർക്കാർ ആശുപത്രികളിൽ നിന്നാണ് 158 കോടിയിലധികം രൂപ വിതരണകാർക്ക് ലഭിക്കാനുള്ളത് .ഭീമമായ തുക കുടിശിക വന്നതോടെ സ്റ്റെന്റ് വിതരണം തുടരാൻ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ. ഇതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകൾ അനിശ്ചിതത്വത്തിലായേക്കും.

Continue Reading

Trending