Connect with us

kerala

വിഴിഞ്ഞം പ്രതിഷേധത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മല്‍സ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം.ചര്‍ച്ചകളുമായി സഹകരിക്കാന്‍ യുഡിഎഫ് തയാറാണ്.

Published

on

വിഴിഞ്ഞം പ്രതിഷേധത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.എരിതീയില്‍ എണ്ണ ഒഴിക്കാനില്ല.യുഡിഎഫ് പദ്ധതിക്കെതിരല്ല.മല്‍സ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം.ചര്‍ച്ചകളുമായി സഹകരിക്കാന്‍ യുഡിഎഫ് തയാറാണ്.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനില്ല.മതമേലധ്യക്ഷന്‍മാര്‍ക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.സമാധാനമായി കൊണ്ട് പോയ സമരം ആണ്. ആസൂത്രിതമായി സമരം പൊളിക്കാന്‍ സര്‍ക്കാര്‍ തിരക്കഥ ഉണ്ടാക്കി.അതാണ് ഇന്നലെ സംഘര്‍ഷത്തില്‍ എത്തിയത്. ന്യായമായ സമരത്തിന് വരുന്നവരെ ആക്രമിക്കാന്‍ ആരാണ് മുന്‍കയ്യെടുത്തത്? പ്രകോപനം ഉണ്ടായപ്പോള്‍ അതിനെതിരായ വികാരം ആണ് പ്രകടിപ്പിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത തിരക്കഥ ജനം അറിയണം .

ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെടാത്തവരെയാണ് വധശ്രമം അടക്കം വകുപ്പിട്ട് പൊലിസ് പിടിച്ച് കൊണ്ട് പോയത്.മത്സ്യതൊഴിലാളികളെ പ്രകോപിപ്പിക്കരുത് എന്ന് പൊലീസിനോട് പറഞ്ഞിരുന്നു. അറസ്റ്റിന് കാരണം അന്വേഷിച്ചവരെ പൊലീസ് പിടികൂടി.അദാനി ഏജന്റുമാര്‍ ഇന്നലെ നടന്ന ആക്രമണത്തിന് പിന്നിലും ഉണ്ട്.പൊലിസിനെതിരായ അനിഷ്ട സംഭവങ്ങള്‍ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

 

kerala

പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ലോറിയിലിടിച്ച് അപകടം; ഒരു മരണം

കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.

Published

on

മലപ്പുറം: പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ലോറിയിലിടിച്ച് അയ്യപ്പഭക്തന്‍ മരിച്ചു. കര്‍ണ്ണാടക സ്വദേശി ഉമേഷ്(43) ആണ് മരിച്ചത്.  കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. പതിനൊന്നു പേര്‍ക്ക് പരിക്ക്.

ഇന്നലെയും ശബരിമല യാത്രികര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. നിലയ്ക്കല്‍ – പമ്പ റോഡില്‍ അട്ടത്തോടിന് സമീപമാണ് ബസുകള്‍ അപകടത്തില്‍പെട്ടത്. ശബരിമല തീര്‍ത്ഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്. ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

 

 

 

 

Continue Reading

kerala

കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു; ഗ്രാമിന് 25 രൂപയുടെ വര്‍ധനവ്

വെള്ളിാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു

Published

on

ന്യൂഡല്‍ഹി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 25 രൂപ കൂട്ടി 11,930 രൂപയില്‍ നിന്ന് 11,955 രൂപയായി ഉയര്‍ന്നു. പവന്റെ വിലയും 200 രൂപ ഉയര്‍ന്ന് 95,640 രൂപ ആയി.

വെള്ളിാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. അതിലൂടെ പവന്റെ വില 95,440 രൂപയായിരുന്നെങ്കിലും ഇന്ന് വീണ്ടും ഉയര്‍ച്ചയിലേക്ക് തിരിച്ചുവന്നു.

കരട് സ്വര്‍ണവിലയില്‍ മാറ്റം, 18 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 20 രൂപ കുറവ് 9,830 രൂപ, 14 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 20 രൂപ കുറവ് 7,660 രൂപ

സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.3% വര്‍ധന രേഖപ്പെടുത്തി. ഔണ്‍സിന് 4,212.70 ഡോളര്‍ ആയി. അതേസമയം യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

അന്തര്‍ദേശീയ വിപണിയില്‍ യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞിട്ടുണ്ട്. ഇതുമൂലം യുഎസിന് പുറത്തുള്ള ചില വിപണികളില്‍ സ്വര്‍ണവില താഴാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് കുറക്കുന്ന സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് സാമ്പത്തിക വിശകലനങ്ങള്‍ സൂചിപ്പിക്കുന്നു. അത് സ്വര്‍ണവിലയെ അടുത്ത ദിവസങ്ങളിലും സ്വാധീനിക്കാനിടയുണ്ട്.

 

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്: ഇന്ന് നിര്‍ണായക വിധി; ദിലീപ് അടക്കം പത്ത് പ്രതികള്‍ ഹാജരാകും

സംഭവം നടന്നിട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ പൂര്‍ത്തിയാക്കി കോടതി ഇന്ന് വിധി പ്രസ്താവിക്കുന്നതാണ്.

Published

on

കൊച്ചി: രാജ്യത്തെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ നടി ആക്രമണം കേസില്‍ ഇന്ന് എറണാകുളം ജില്ലാ കോടതി വിധി പറയും. സംഭവം നടന്നിട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ പൂര്‍ത്തിയാക്കി കോടതി ഇന്ന് വിധി പ്രസ്താവിക്കുന്നതാണ്.

കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളുണ്ട്. വിധി പ്രസ്താവിക്കുന്നതിനാല്‍ എല്ലാവരും കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുനില്‍ എന്‍ എസ്/ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി പി വിജീഷ്, സലിം എച്ച്/ വടിവാള്‍ സലിം, പ്രദീപ്, ചാര്‍ലി തോമസ്, പി ഗോപാലകൃഷ്ണന്‍/ ദിലീപ്, സനില്‍ കുമാര്‍/ മേസ്തിരി സനില്‍, ശരത് ജി നായര്‍ എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ 10വരെയുള്ള പ്രതികള്‍.

 

Continue Reading

Trending