തിരുവനന്തപുരം: ബംഗളൂരു സ്ഫോടനകേസിലെയും ഡല്‍ഹി ഹവാല കേസിലെയും പ്രതികളായ മലയാളിയടക്കം രണ്ട് പേര്‍ തിരുവനന്തപുരം വിമാനത്തവളത്തില്‍ വെച്ച് എന്‍ഐഎയുടെ കസ്റ്റഡിയിലായി. റിയാദില്‍ നിന്നും ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയെത്തിച്ച രണ്ടുപേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ഷുഹൈബും ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസിയുമാണ് അറസ്റ്റിലായത്. യുപി സ്വദേശി ലഷ്‌കര്‍ അംഗവും ഡല്‍ഹി സ്‌ഫോടനക്കേസില്‍ പങ്കുള്ള ആളാണെന്നും ഷുഹൈബിന് ബെംഗളൂരു സ്ഫോടനക്കേസില്‍ പങ്കുണ്ടെന്നും എന്‍.ഐ.എ അറിയിച്ചു. ദീര്‍ഘകാലമായി എന്‍ഐഎ അന്വേഷിക്കുന്ന കേസിലെ സുപ്രധാന പ്രതികളാണിവരെന്നും ഇവരെ തിരുവനന്തപുരത്ത് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തതായുമാണ് റിപ്പോര്‍ട്ടുകള്‍.

ഇവരെ അല്‍പസമയത്തിനകം കൊച്ചിയിലേക്ക് കൊണ്ടുപോകും.