Connect with us

gulf

സഊദിയുടെ തൊണ്ണൂറ്റി മൂന്നാമത് ദേശീയ ദിനം; രാജ്യത്തെങ്ങും വര്‍ണ്ണാഭമായ ആഘോഷം

നാളെ തൊണ്ണൂറ്റി മൂന്നാം ദേശീയ ദിനം ആഘോഷിക്കുന്ന സഊദിയുടെ നഗരങ്ങളും ഗ്രാമങ്ങളും ആഹ്ലാദത്തിമര്‍പ്പില്‍.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ്: നാളെ തൊണ്ണൂറ്റി മൂന്നാം ദേശീയ ദിനം ആഘോഷിക്കുന്ന സഊദിയുടെ നഗരങ്ങളും ഗ്രാമങ്ങളും ആഹ്ലാദത്തിമര്‍പ്പില്‍.
വികസന കുതിപ്പിലുള്ള രാജ്യത്തിന്റെ പൂര്‍വ കാലത്തെ മധുര സ്മൃതികള്‍ അയവിറക്കിയാണ് രാജ്യത്തെ സ്വദേശികളും വിദേശികളും ദേശീയ ദിനം ആഘോഷിക്കുന്നത്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തിലുള്ള ഭരണകൂടത്തിന് മനം നിറഞ്ഞ പിന്തുണ ഉറപ്പു നല്‍കുന്ന സഊദി ജനതക്ക് ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് ദേശീയ ദിനാഘോഷം. സ്വപ്നങ്ങളിലെന്ന പോലെ വികസനകുതിപ്പിലുള്ള സഊദിയുടെ ചരിത്രങ്ങള്‍ അയവിറക്കിയാണ് പ്രവാസികള്‍ ആഘോഷത്തില്‍ പങ്കാളികളാകുന്നത്.

ഉത്സവ ലഹരിയിലായ ആഘോഷത്തിന് രാജ്യത്തുടനീളം ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിറവില്‍ കഴിഞ്ഞ ദിവസം തന്നെ തുടക്കമായിരുന്നു. തോരണങ്ങളും അലങ്കാര വിളക്കുകളും കൊണ്ട് നാടെങ്ങും ഹരിത പൂരിതമായി. പ്രധാന വീഥികളിലും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക കെട്ടിയുയര്‍ത്തിയും ഭരണാധികാരികളുടെ വര്‍ണ്ണ ചിത്രങ്ങള്‍ സ്ഥാപിച്ചും സഊദി ജനത ആഘോഷ നിറവിലാണ്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് രാജ്യത്ത് അരങ്ങേറുന്നത്.

ദേശീയ ദിനം വര്‍ണ്ണാഭമാക്കാന്‍ വ്യാപകമായ ഒരുക്കങ്ങളാണ് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി പൂര്‍ത്തിയാക്കിയത്.
തലസ്ഥാന നഗരിയായ റിയാദിലും സുപ്രധാന പട്ടണങ്ങളായ ജിദ്ദയിലും ദമാമിലും ഉള്‍പ്പടെ കരിമരുന്ന് പ്രയോഗവും എയര്‍ ഷോയും മറ്റു ആഘോഷപരിപാടികളും ശാസ്ത്രീയമായ വിധത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. എയര്‍ഷോയുടെ ഭാഗമായി റിയാദിലും ജിദ്ദയിലും അല്‍കോബാറിലും വമ്പിച്ച ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയത്. നിപുണരായ വൈമാനികരുടെയും സൈനികരുടെയും സഹായത്തോടെ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന എയര്‍ഷോ ചരിത്ര സംഭവമാക്കുനതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. പലയിടങ്ങളിലും സാഹിത്യ സംവാദ സദസ്സുകള്‍, കലാപ്രകടനങ്ങള്‍, നാടകങ്ങള്‍, ചിത്ര പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്നുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രവും പൈതൃകവും ചരിത്രവും വളര്‍ച്ചയുമെല്ലാം വിഷയമാക്കുന്ന ആവിഷ്‌കാരങ്ങളും വിവിധ നഗരങ്ങളില്‍ അരങ്ങേറും.

സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഇരുപതോളം കേന്ദ്രങ്ങളില്‍ രക്തദാനം നടക്കുന്നുണ്ട്. സെപ്തംബര്‍ 23 മുതല്‍ 30 വരെ നീണ്ടു നില്‍ക്കുന്ന രക്തദാന ക്യാമ്പയിന്‍ വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ ഔദ്യോഗിക അനുമതിയോടെ അതാത് പ്രദേശങ്ങളിലെ ആശുപത്രികളും ബ്ലഡ് ബാങ്കുകളും കേന്ദ്രീകരിച്ചാണ് നടത്തുന്നത്.

FOREIGN

യു.എ.ഇ ദേശീയ ദിനം: സേവന പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാക്കാൻ പ്രവാസി സമൂഹം മുന്നോട്ട് വരണം, യഹിയ തളങ്കര

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1 നു സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡോണേശൻ ക്യാമ്പിന്റെ ബ്രൗഷർ പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ദുബൈ: യു.എ.ഇ ദേശീയ ദിനം സേവന പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാക്കാൻ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1 നു സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡോണേശൻ ക്യാമ്പിന്റെ ബ്രൗഷർ പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരം യൂണിറ്റ് രക്തദാനം ചെയ്യുവാനുള്ള മെഗാ ക്യാമ്പ് വൻ വിജയമാകണം എന്നും
അന്നം തരുന്ന നാടിനു വേണ്ടി പ്രവാസി സമൂഹത്തിനു തിരിച്ച് നൽകാവുന്ന എറ്റവും വലിയ സേവന പ്രവർത്തനമാണ് രക്തദാനമെന്ന മഹാ കർമ്മമെന്നും അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള സേവന പ്രവർത്തനങ്ങൾ നടത്താൻ പ്രവാസി സമൂഹം കൂടുതൽ കർമ്മ മണ്ഡലങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.എ.ഇയിലെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാവുന്ന ഇന്ത്യന്‍ സമൂഹം രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് കറുത്ത് പകരുന്നുവെന്നും
ലോകത്തെ അത്ഭുദപ്പെത്തുന്നതായിരുന്നു പോയ 52 വര്‍ഷക്കാലത്തെ യുഎഇയുടെ വളര്‍ച്ചഎന്നും . മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള രാഷ്ട്രമായി യു.എ.ഇ തല ഉയര്ത്തിപ്പിടിച്ച് നില്കുന്നത് അഭിമാനകരമാണെന്നും .
പതിനായിരക്കണക്കിന് മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികള്ക്ക് അഭയസ്ഥാനം കൂടിയായ യു.എ.ഇ യോട്എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വെസ്റ്റ് ബെസ്റ്റൺ പേൾ ക്രീക് ഹോട്ടലിൽ ചേർന്ന പരിവാടിയിൽ
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ , മഹ്മൂദ് ഹാജി പൈവളിഗെ , സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട് , റാഫി പള്ളിപ്പുറം . യൂസുഫ് മുക്കൂട് ,ഹസൈനാർ ബീജന്തടുക്ക .
കെ പി അബ്ബാസ് കളനാട് , സത്താർ ആലമ്പാടി ,തുടങ്ങിയവർ സംസാരിച്ചു
ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു

Continue Reading

FOREIGN

അംഗീകാരമില്ലാത്ത പവർ ബാങ്കുകൾ വിമാനങ്ങളിൽ അനുവദിക്കില്ല

സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവയുടെ അംഗീകാരമില്ലാത്ത പവർ ബാങ്കുകൾ ലഗേജിലോ ഹാന്റ് ബാഗേജിലോ അനുവദിക്കില്ല.

Published

on

അംഗീകാരമില്ലാത്ത പവർ ബാങ്കുകൾ സൗദിയിൽനിന്ന് പുറപ്പെടുന്നെേതാ സൗദിയിലേക്ക് വരുന്നതോ ആയ വിമാനങ്ങളിൽ അനുവദിക്കില്ലെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനതാവള അധികൃതർ വ്യക്തമാക്കി.

സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവയുടെ അംഗീകാരമില്ലാത്ത പവർ ബാങ്കുകൾ ലഗേജിലോ ഹാന്റ് ബാഗേജിലോ അനുവദിക്കില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ കൈവശമുള്ള പവർ ബാങ്കുകൾ കൊണ്ടുപോകാൻ പറ്റുമോ എന്ന് യാത്രക്കാർ ഈ സൈറ്റിൽ പ്രവേശിച്ച് ഉറപ്പുവരുത്തണം.

Continue Reading

FOREIGN

യുഎഇ ദേശീയദിനാഘോഷം: മൂന്നുദിവസം അവധി

ഡിസംബര്‍ 2,3,4 തിയ്യതികളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

അബുദാബി: യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ചു രാജ്യത്ത് മൂന്നുദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 2,3,4 തിയ്യതികളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

1ന് വെള്ളിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ പ്രവൃത്തി ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ഇതര ജീവനക്കാര്‍ക്കും മൂന്നു ദിവസം തുടര്‍ച്ചയായി അവധി ലഭിക്കുന്നുവെന്നത് ഏറെ സന്തോഷം പകരുന്നുണ്ട്.

നേരത്തെ രണ്ടുദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് മാനവവിഭവശേഷി മന്ത്രാലയം തങ്കളാഴ്ച കൂടി അവധി നല്‍കുകയായിരുന്നു.

Continue Reading

Trending