കഴിഞ്ഞ വര്‍ഷം കോഴിക്കോടിനെ ആകെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധയെ ക്രിയാത്മകമായി നേരിട്ട ആരോഗ്യസംഘം എറണാകുളത്തേക്ക് പുറപ്പെട്ടു. കോഴിക്കോട്ടെ നിപ നോഡല്‍ ഓഫീസറായിരുന്ന ഡോ. ചാന്ദ്‌നി സജീവന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘമാണ് എറണാകുളത്തേക്ക് പുറപ്പെട്ടത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ബാധിച്ചവരെ ചികിത്സിക്കുകയും നടപടിക്രമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയും ചെയ്ത ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ തവണ നോഡല്‍ ഓഫീസറായിരുന്ന ചാന്ദ്‌നി സജീവന്‍, ഡോ. ഷീല മാത്യു, ഡോ. മിനി എന്നിവരും പകര്‍ച്ചവ്യാധി നിയന്ത്രണ യൂണിറ്റില്‍ പ്രവര്‍ത്തിച്ച ശോഭന, ഷീന എന്നീ നഴ്‌സുമാരുമാണ് എറണാകുളത്തെത്തുക. നിപ കാലയളവില്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍, ചികിത്സ രീതികള്‍, മുന്‍കരുതലുകള്‍ തുടങ്ങി ഉപയോഗിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങളില്‍ സംഘം മാര്‍ഗ്ഗ നിര്‍ദ്ദേശം ഈ നല്കും.