തിരുവനന്തപുരം: തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ന് വര്‍ധനവുണ്ടായില്ല. കഴിഞ്ഞ പതിമൂന്ന് ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചിരിക്കുകയായിരുന്നു.
രാജ്യത്തെ പല സ്ഥലങ്ങളിലും പെട്രോളിന്റെ വില നൂറ് കടന്നു. ഡീസലിന്റെ വിലയും 90 രൂപക്ക് മുകളിലായിരുന്നു. ഇന്ധനവില വര്‍ധനവ് പച്ചക്കറിയുടെയും മറ്റു അവശ്യ സാധനങ്ങളുടെയും വില വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ സമരങ്ങള്‍ നടന്നുവരുന്നുണ്ട്.
കൊച്ചിയില്‍ 90 രൂപ 85 പൈസയാണ് പെട്രോളിന്റെ വില. ഡീസലിന് 85 രൂപ 49 പൈസയാണ്. പതിമൂന്ന് ദിവസത്തിനിടെ പെട്രോളിന് മൂന്നേകാല്‍ രൂപയും ഡീസലിന് മൂന്നര രൂപയുമായിരുന്നു കൂടിയത്.
Be the first to write a comment.