റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട തെറ്റുകള്‍ തിരുത്തുന്നതിനുള്ള അപേക്ഷകള്‍ ഒരു നിശ്ചിത തീയതിയക്ക് ശേഷം നല്‍കുന്നതിന് സാധിക്കില്ല എന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം തികച്ചും തെറ്റാണ് എന്ന് ഭക്ഷ്യ വകുപ്പ് .

പുതിയ റേഷന്‍ കാര്‍ഡിന് വേണ്ടിയും, നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുവേണ്ടിയുമുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ സമര്‍പ്പിക്കുന്നതിന് ഒരു അവസാന തീയതി നിശ്ചയിച്ചിട്ടില്ല എന്നും ഭക്ഷ്യ വകുപ്പ് കൂട്ടിചേര്‍ത്തു.

റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷകള്‍ അപേക്ഷകരുടെ സൗകര്യാര്‍ത്ഥം എപ്പോഴും സമര്‍പ്പിക്കാവുന്നതാണ് എന്നും ഭക്ഷ്യ വകുപ്പ് ഫെയ്‌സ്ബുക്ക് അറിയിപ്പിലൂടെ പറഞ്ഞു.