എറണാകുളം: ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രകാരം പിരിച്ചെടുത്ത തുക കാര്‍ഷിക പ്രോത്സാഹന ഫണ്ടിലേക്ക് മാറ്റിയില്ലെന്ന് ഹരജിയിലാണ് കോടതിയുടെ നടപടി. സംസ്ഥാന ചീഫ് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. ഉടന്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.
2024 നവംബര്‍ 28ലെ ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്ന് ഹരജി. പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്നും ഹൈക്കോടതി.