Health
ഒക്ടോബര്‍ 17 ലോക ട്രോമ ദിനം; കളിയല്ല, പ്രാഥമിക പരിചരണം
പ്രതിവര്‍ഷം പത്തുലക്ഷത്തിലധികം ആളുകള്‍ മരണപ്പെടുകയും രണ്ട് കോടിയിലധികം ആളുകളെ രോഗികളാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ട്രോമ.

വീട്ടിലോ സ്‌കൂളിലോ ആര്‍ക്കെങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അടിയന്തര ഘട്ടങ്ങളില്‍ നാം എന്താണ് ചെയ്യുന്നത് കൂട്ടുകാരേ?. പകച്ചു നില്‍ക്കാതെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കാവശ്യമായ അടിയന്തര ശുശ്രൂഷ നല്‍കാന്‍ നമുക്ക് സാധിക്കാറുണ്ടോ?. അതിനുള്ള അവഗാഹം നമുക്കുണ്ടോ?. നഷ്ടമായേക്കാവുന്ന ഒരു ജീവനെ നമ്മുടെ അടിയന്തര ഇടപെടല്‍ കൊണ്ട് ചിലപ്പോള്‍ രക്ഷിച്ചെടുക്കാം. അത്യാഹിത സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രാഥമിക ശുശ്രൂഷ നല്‍കുന്നത് അത്യന്തം ഗൗരവമായി കാണേണ്ട ഒന്നാണ്. അതിന്റെ പ്രാധാന്യം ആഗോളതലത്തില്‍ മനുഷ്യരിലെത്തിക്കുന്നതിനാണ് ഒക്ടോബര്‍ 17 ലോക ട്രോമ ദിനമായി ആചരിക്കുന്നത്. 2011-ന് ഇന്ത്യയിലെ ന്യൂഡല്‍ഹിയില്‍ വെച്ചാണ് ദിനാചരണം ആരംഭിച്ചത്.
ലോക ട്രോമ ദിനം സാധാരണ രീതിയില്‍ കടന്നുപോകേണ്ട ഒന്നല്ല. ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ ദിനമാണിത്. വാഹനാപകടങ്ങളെ കുറിച്ച് മാത്രമാണ് ട്രോമ എന്നു പറയുന്നതെന്ന് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ട്. റോഡപകടങ്ങള്‍, വീഴ്ചകള്‍, പൊള്ളല്‍, വ്യാവസായിക അപകടങ്ങള്‍, അക്രമത്തിലൂടെ ഒരാള്‍ക്ക് പരിക്കേല്‍ക്കല്‍ തുടങ്ങി ട്രോമയുടെ കാരണങ്ങള്‍ വ്യത്യസ്തപ്പെട്ടിരിക്കാം. പ്രതിവര്‍ഷം പത്തുലക്ഷത്തിലധികം ആളുകള്‍ മരണപ്പെടുകയും രണ്ട് കോടിയിലധികം ആളുകളെ രോഗികളാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ട്രോമ. ഇതേത്തുടര്‍ന്നുള്ള മരണങ്ങളും വൈകല്യങ്ങളും എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് പ്രധാനമായും ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. വാഹനാപകടങ്ങളാണ് ട്രോമയുടെ ഒന്നാമത്തെ കാരണം. ഇരുചക്ര വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വാഹനാപകടങ്ങളാണ് ഇതില്‍ കൂടുതലും. രണ്ടാമത്തെ കാരണം നമ്മുടെ അശ്രദ്ധയാണ്.
ഉയരങ്ങളില്‍ നിന്ന് വീഴുന്നതും വീട്ടിലോ ബാത്‌റൂമിലോ തെന്നി വീഴുന്നതും ട്രോമ വിഭാഗത്തില്‍പ്പെടുന്നു. കായിക മത്സരങ്ങള്‍ക്കിടയിലെ പരുക്കുകളാണ് മൂന്നാമത്തെ കാരണം. 45 വയസിനു താഴെയുള്ളവരുടെ മരണത്തിന്റെ പ്രധാന കാരണം ട്രോമാറ്റിക് പരിക്കുകളാണ്. ഓേേരാ വര്‍ഷവും ഏകദേശം ആറു ദശലക്ഷം ആളുകള്‍ ഇതുമൂലം മരിക്കുന്നു. ആഘാതകരമായ പരിക്കുകളും വൈകല്യത്തിന്റെ പ്രധാന കാരണമാണ്. മസ്തിഷ്‌ക ക്ഷതമാണ് ഇതിന്റെ പ്രധാന കാരണം. ഔദ്യോഗിക കണക്കനുസരിച്ച് 69 ദശലക്ഷം ആളുകള്‍ക്ക് മസ്തിഷ്‌കാഘാതം സംഭവിക്കുന്നു. ദരിദ്ര രാഷ്ട്രങ്ങളില്‍ പലപ്പോഴും അടിയന്തര വൈദ്യ സഹായം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നു. അതിനാല്‍ മരണസംഖ്യയും കൂടുന്നുണ്ട്. ഇതു പരിഹരിക്കാന്‍ പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കി പ്രാഥമിക ശ്രുശ്രൂഷ നല്‍കാന്‍ പ്രാപ്തമാക്കുന്നതാണ് ട്രോമ കെയര്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. വാഹനാപകടങ്ങളില്‍ മാത്രമല്ല, ഹൃദയാഘാതം സംഭവിക്കുമ്പോള്‍ പോലും അടിയന്തര ശ്രുശ്രൂഷ നല്‍കാന്‍ സാധിച്ചാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. എന്ത് അത്യാഹിതം സംഭവിച്ചാലും അതിനൊരു ഗോള്‍ഡന്‍ അവര്‍ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒരു അപകടമുണ്ടായാല്‍ വിദഗ്ധ ചികിത്സ ലഭിക്കുന്നതിനുള്ള കൂടിയ സമയമാണിത്. ഒരു മണിക്കൂറിനുള്ളില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണം. മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് മറ്റൊരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുമ്പും അത്യാഹിതം സംഭവിച്ച വ്യക്തിക്ക് ഏതു ചികിത്സയാണ് വേണ്ടതെന്നും ആ ചികിത്സാ സൗകര്യമുള്ള ആശുപ്രതിയില്‍ പ്രവേശിപ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്. അതിനുമുമ്പ് തന്നെ പ്രാഥമിക ശ്രുശ്രൂഷ നല്‍കിയിരിക്കണം. ആദ്യ മണിക്കൂറില്‍ രോഗിക്ക് കൃത്യമായ പരിചരണം നല്‍കിയാല്‍ അതവരുടെ അതിജീവന സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
അത്യാഹിതം സംഭവിച്ചാല്‍
നമ്മുടെ കണ്‍മുന്നില്‍ പെട്ടെന്നൊരു അത്യാഹിതം സംഭവിച്ചാല്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കാം.
•ആദ്യം ചെയ്യേണ്ടത് പ്രാഥമിക ശുശ്രൂഷ നല്‍കുകയെന്നതാണ്.
•രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്ന അടിയന്തര സംവിധാനം ഏര്‍പ്പെടുത്തുക.
•എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ആശുപത്രി തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കാഴ്ചക്കാരായി മാറി നില്‍ക്കാതെ അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷാ മാര്‍ഗങ്ങളാകാന്‍ നമ്മള്‍ സ്വയം ശ്രമിക്കേണ്ടതുണ്ട്. നഷ്ടമായേക്കുന്ന ഒരു ജീവന്‍ നമ്മുടെ ഇടപെടലില്‍ രക്ഷിക്കാന്‍ സാധിച്ചാല്‍ അത് ഏറെ സന്തോഷകരമല്ലേ…
Health
സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മുടങ്ങും; സ്റ്റെന്റ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 158 കോടി
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങാൻ സാധ്യത. ശസ്ത്രക്രിയക്ക് ആവശ്യമായ സ്റ്റെന്റ് സ്റ്റെന്റ് വാങ്ങിയതിൽ കോടികളുടെ കുടിശ്ശിക വന്നതോടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. 158 കോടി രൂപയാണ് സ്റ്റെന്റ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. ഇത് ലഭിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ പറയുന്നു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ ജനറൽ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയക്ക് സ്റ്റന്റ് വാങ്ങിയതിലാണ് കോടികളുടെ കുടിശ്ശികയായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 29 കോടി രൂപ കുടിശ്ശികയുണ്ട്. ഇങ്ങനെ 21 സർക്കാർ ആശുപത്രികളിൽ നിന്നാണ് 158 കോടിയിലധികം രൂപ വിതരണകാർക്ക് ലഭിക്കാനുള്ളത് .ഭീമമായ തുക കുടിശിക വന്നതോടെ സ്റ്റെന്റ് വിതരണം തുടരാൻ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ. ഇതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകൾ അനിശ്ചിതത്വത്തിലായേക്കും.
Health
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
നിപ ആദ്യമായി റിപ്പോർട്ട് ചെയ്ത 2017 ലാണ് കോഴിക്കോട്ട് ലാബ് ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്

സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രഖ്യാപിച്ച വൈറോളജി ലാബിന്‍റെ നിര്‍മാണം അനിശ്ചിത്വത്തിലാണ്. നിപ ആദ്യമായി റിപ്പോർട്ട് ചെയ്ത 2017 ലാണ് കോഴിക്കോട്ട് ലാബ് ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ 8 വർഷങ്ങൾക്കിപ്പുറവും ലാബ് ഇപ്പോഴും നിര്‍മാണഘട്ടത്തില്‍ തന്നെയാണ്.
വേഗത്തില്‍ രോഗ നിര്‍ണയം സാധ്യമാക്കുന്നതിനോടൊപ്പം വേഗത്തിലുള്ള പ്രതിരോധപ്രവർത്തനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആധുനിക സജ്ജീകരണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലെവല്‍ മൂന്ന് ലാബ് പ്രഖ്യാപിച്ചത്.
2019 ഐസിഎംആർ അനുവദിച്ച 5.5 കോടി ഉപയോഗിച്ച് നിർമാണം ആരംഭിച്ചെങ്കിലും രണ്ട് തവണ പ്രവൃത്തി മുടങ്ങി. പിന്നീട് 2021 ല്‍ എസ്റ്റിമേറ്റ് തുക 11 കോടിയായി ഉയർത്തി വീണ്ടും പുനരാരംഭിച്ചെങ്കിലും ലാബിൻ്റെ നിർമ്മാണം ഇന്നും പാതി വഴിയിലാണ്.
കരാറുകാരും കേന്ദ്രപൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പ്രശ്‌നമാണ് ലാബിന്റെ പ്രവര്‍ത്തനം വൈകുന്നതിന്റെ പ്രധാനകാരണമായി പറഞ്ഞ് തപിതപ്പാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. നിലവില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന ലാബിലേക്ക് വിതരണം ചെയ്ത വിലകൂടിയ പല ഉപകരണങ്ങള്‍ എത്തിച്ചിട്ട് മാസങ്ങളായി.
മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നിലവില്‍ പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. തുടര്‍ന്ന് അന്തിമപരിശോധനയ്ക്കായി പുണെ വൈറോളജി ലാബിലേക്ക് അയയ്ക്കും. എന്നാല്‍ കോഴിക്കോട്ടെ വൈറോളജി ലാബ് യാഥാര്‍ത്ഥ്യമാകുന്നതോടെ വേഗത്തിലുള്ള പരിശോധനാഫലം രോഗപ്രതിരോധത്തിനടക്കം സഹായകമാകും.
Health
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഹര്‍ഷിന
മെഡിക്കല്‍ കോളേജിനു മുന്നിലും കളക്ട്രേറ്റിനു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും 104 ദിവസത്തെ സമരം ചെയ്തിട്ടും മതിയായ നഷ്ട്ടപരിഹാരം സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല

എട്ടുവര്‍ഷമായിട്ടും ആരോഗ്യ വകുപ്പിന്റെ നീതി ലഭിക്കാതെ കോഴിക്കോട് സ്വദേശി ഹര്‍ഷിന. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 2017 ല്‍ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനയ്ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷവും മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കേരള മോഡലിനെ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആരോഗ്യ വകുപ്പ് തുടരുകയാണ്.
നീതിരഹിതമായ 8 വര്‍ഷങ്ങളെക്കുറിച്ച് തന്നെയാണ് ഹര്‍ഷിന ഇപ്പോഴും പറയുന്നത്. എട്ടുവര്‍ഷം പിന്നിടുമ്പോഴും തീരാത്ത വേദനകളാണ് ഹര്‍ഷിന അനുഭവിക്കുന്നത്. 2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറില്‍ കുടുങ്ങിയതെന്ന് ഹര്‍ഷിന പറയുന്നു. 2022 സെപ്റ്റംബര്‍ 17ന് മെഡിക്കല്‍ കോളജില്‍ നടത്തിയ മറ്റൊരു ശസ്ത്രക്രിയയിലാണ് 12 സെന്റിമീറ്റര്‍ നീളവും 6.1 സെന്റിമീറ്റര്‍ വീതിയുമുള്ള കത്രിക പുറത്തെടുത്തത്.
മെഡിക്കല്‍ കോളേജിനു മുന്നിലും കളക്ട്രേറ്റിനു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും 104 ദിവസത്തെ സമരം ചെയ്തിട്ടും മതിയായ നഷ്ട്ടപരിഹാരം സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല. ശസ്ത്രക്രിയയില്‍ ഗുരുതരമായ അശ്രദ്ധവരുത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ സ്വതന്ത്രരായി ജോലി ചെയ്യുമ്പോള്‍ താന്‍ വേദനകളിലും ദുരിതങ്ങളിലും തുടരുകയാണെന് ഹര്‍ഷിന പറഞ്ഞു.
ന്യായമായ ആവശ്യത്തില്‍ നീതിരഹിതമായാണ് ഹര്‍ഷിനയോട് ഇതുവരെ ആരോഗ്യവകുപ്പ് പെരുമാറിയത്. ഇപ്പോഴും ഉന്നത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹര്‍ഷിന ആവശ്യപെടുന്നത് ഔദാര്യമല്ല അവരുടെ അവകാശമാണെന്ന് തിരിച്ചറിയുന്നില്ല എന്നതാണ് ഖേദകരം.
2017ൽ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാർ, രണ്ട് നഴ്സുമാർ അടക്കം നാല് പേരെ പ്രതി ചേർത്ത് മെഡിക്കൽ കോളേജ് പൊലീസ് 2023 ഡിസംബർ 23ന് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണ തുടരുന്നതിനിടെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും 2024 ജൂണിൽ സ്‌റ്റേ വാങ്ങുകയും ചെയ്തു.
മെഡിക്കൽ കോളജിൽ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും മെഡിക്കൽ ബോർഡ് ചേർന്ന് ഡോക്ടർമാർക്ക് ക്ലീൻചിറ്റ് നൽകി. പിന്നീട് ഹർഷിന സമരം കടുപ്പിക്കുകയും പൊലീസ് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ സർക്കാർ അനുമതി നൽകിയത്. നീതി തേടി ഹർഷിന മെഡിക്കൽ കോളജിന് മുന്നിൽ 106 ദിവസമാണ് സമരമിരുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2025 ജനുവരി 18ന് ഹർഷിന കോഴിക്കോട് സിവിൽ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala2 days ago
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം