Connect with us

gulf

ഫലസ്തീന്‍ പ്രശ്‌നം; നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ഒഐസി

ഫലസ്തീന്‍, ജറൂസലേം പ്രശ്‌നം ഒ.ഐ.സിയുടെ കേന്ദ്ര പ്രശ്‌നമാണ്. ഒപ്പം ഐക്യത്തിന്റേയും കരുതലിന്റെയും മുസ്‌ലിംകളുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെയും ഉറവിടവുമാണ്.

Published

on

 

ജിദ്ദ: ഫലസ്തീന്‍ പ്രശ്‌നത്തില്‍ കാലങ്ങളായി പിന്തുടരുന്ന അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.യൂസുഫ് അല്‍ ഉസൈമിന്‍. ഫലസ്തീന്‍, ജറൂസലേം പ്രശ്‌നം ഒ.ഐ.സിയുടെ കേന്ദ്ര പ്രശ്‌നമാണ്. ഒപ്പം ഐക്യത്തിന്റേയും കരുതലിന്റെയും മുസ്‌ലിംകളുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെയും ഉറവിടവുമാണ്.

അംഗരാജ്യങ്ങളുടെ സമവായത്തിനും ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കാനും ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള അംഗരാജ്യങ്ങളുടെ പൊതുശ്രമത്തിനും ഫലസ്തീന്‍ പ്രശ്‌നം നിദാനമാണ്. വിവിധ ഇസ്‌ലാമിക് ഉച്ചകോടികളും തുടര്‍ന്നുള്ള വിദേശ മന്ത്രിമാരുടെ യോഗങ്ങളും അംഗീകരിച്ച 2002ലെ അറബ് സമാധാന പദ്ധതിയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശാശ്വവും നീതിപൂര്‍വകവുമായ പരിഹാരം കാണുന്നതിനുള്ള തന്ത്രപരമായ ഉപാധിയും ഒപ്പം ചരിത്രപരമായ അവസരവും സംയുക്ത പ്രമാണവും എന്നാണ് സമീപ കാലത്തെ സംഭവ വികാസങ്ങളുടെ പശ്ചാതലത്തില്‍ നിരവധി കൂടിയാലോചനകള്‍ നടത്തിയതിലൂടെ താന്‍ എത്തിച്ചേര്‍ന്ന നിഗമനം.

ഒഐസി എക്കാലവും സമാധാനം മുറുകെപ്പിടിക്കുന്നു. അന്താരാഷ്്ട്ര നിയമങ്ങള്‍, തീരുമാനങ്ങള്‍, അറബ് സമാധാന പദ്ധതി, ദ്വിരാഷ്ട്ര പരിഹാരം അവലംബമാക്കിയുള്ള കാഴ്ചപ്പാട് എന്നിവയുടെ അടിസ്ഥാനത്തില്‍ തന്ത്രപരമായ ഉപാധി എന്നോണം ഇത് തുടരും. സമാധാന പ്രക്രിയ അവിഭാജ്യവുമാണ്.

ജറൂസലം അടക്കം 1967 മുതല്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ ഇസ്രായില്‍ അധിനിവേശം പൂര്‍ണമായും അവസാനിച്ച ശേഷമല്ലാതെ ഒഐസി അംഗ രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ സാധാരണ ബന്ധം സ്ഥാപിക്കല്‍ യാഥാര്‍ഥ്യമാകില്ല. 1967 ജൂണ്‍ നാലിലെ അതിര്‍ത്തിയില്‍ സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രം സ്ഥാപിക്കല്‍, സ്വദേശത്തേക്കു മടങ്ങാനുള്ള ഫലസ്തീനി അഭയാര്‍ഥികളുടെ അവകാശം, സ്വയം നിര്‍ണയാവകാശം എന്നിവ അടക്കം അജയ്യമായ ദേശീയ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ ഫലസ്തീനികളെ പ്രാപ്തരാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഒഐസി പിന്തുണ നല്‍കും.

ഫലസ്തീന്‍ ഭൂമി ഇസ്രായേലില്‍ കൂട്ടിച്ചേര്‍ക്കാനും ഇസ്രയേല്‍ അധിനിവേശത്തിനു കീഴിലുള്ള ഫലസ്തീന്‍ ഭൂമിയിലെ രാഷ്ട്രീയവും നിയമപരവുമായ തല്‍സ്ഥിതിയില്‍ മാറ്റം വരുത്താനും ദ്വിരാഷ്ട്ര പരിഹാരത്തിന് തുരങ്കം വെക്കാനും ലക്ഷ്യമിട്ടുള്ള ഏകപക്ഷീയ ഇസ്രായിലി നടപടികള്‍ നിയമവിരുദ്ധമാണ്. കിഴക്കന്‍ ജറൂസലമിന്റെ ചരിത്രപരമോ നിയമപരമോ രാഷ്ട്രീയമോ ആയ തല്‍സ്ഥിതിയെ ബാധിക്കുന്ന നടപടികളും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രായേലില്‍ കൂട്ടിച്ചേര്‍ക്കുന്നതും നിരാകരിക്കുന്നതായി അടുത്തിടെ നടന്ന ഇസ്‌ലാമിക് ഉച്ചകോടിയും വിദേശ മന്ത്രി തലത്തിലുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം നടപടികള്‍ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിലുള്ള സമാധാന സാധ്യതകളെ ദുര്‍ബലപ്പെടുത്തും. ഏകപക്ഷീയമായ ഈ നടപടികള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു ശ്രമവും ഒഐസി അംഗരാജ്യങ്ങള്‍ വിലമതിക്കുന്നതായും ഡോ.യൂസുഫ് അല്‍ ഉസൈമിന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ദോഹ വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട: ഷാംപൂ കുപ്പികളില്‍ ഒളിപ്പിച്ച 4.7 കിലോ കഞ്ചാവ് പിടികൂടി

ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.

Published

on

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒരു യാത്രക്കാരനില്‍ നിന്ന് 4.7 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.

സൂക്ഷ്മ പരിശോധനയില്‍ ഒന്നിലധികം ഷാംപൂ കുപ്പികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം തുടരുകയാണെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്ന് കടത്തിനെതിരായ ശക്തമായ നടപടികള്‍ തുടരുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. അതേസമയം, കള്ളക്കടത്തിനും കസ്റ്റംസ് ലംഘനങ്ങള്‍ക്കുമെതിരായ ദേശീയ ക്യാമ്പയിനായ ‘കഫെ’യെ (KAFIH) കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

കള്ളക്കടത്ത്, മയക്കുമരുന്ന്, കസ്റ്റംസ് ലംഘനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 16500 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലൂടെയോ kafih@customs.gov.qa എന്ന ഇമെയില്‍ വിലാസത്തിലൂടെയോ രഹസ്യമായി അറിയിക്കാം. രാജ്യത്തെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

gulf

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; 61 കോടി ബിഗ് ടിക്കറ്റ് സമ്മാനം, ഡ്രീം കാര്‍ അടക്കമുള്ള വന്‍സമ്മാനങ്ങള്‍ പ്രവാസികള്‍ക്ക്

. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന്‍ പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം.

Published

on

അബുദാബി: മലയാളിയും ബംഗ്ലദേശ് പ്രവാസിയും ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച് ബിഗ് ടിക്കറ്റിന്റെ നവംബര്‍ നറുക്കെടുപ്പ്. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന്‍ പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം. അതായത് ഏകദേശം 61 കോടി രൂപ, സമ്മാനമായി ലഭിച്ചതോടെ ഉപജീവനത്തിനായി വിദേശത്ത് കഴിയുന്ന ഒരു കൂട്ടത്തിന്റെ വലിയ സ്വപ്നം സഫലമായി.

സൗദിയില്‍ 30 വര്‍ഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന 52 വയസ്സുള്ള ക്വാളിറ്റി കണ്‍ട്രോള്‍ സൂപ്പര്‍വൈസറായ രാജന് നവംബര്‍ 8ന് എടുത്ത 282824 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം നേടിക്കൊടുത്തത്. സുഹൃത്തുക്കളുടെ പ്രേരണയിലൂടെയാണ് ടിക്കറ്റെടുപ്പ് ആരംഭിച്ചതെന്നും വര്‍ഷങ്ങളായി തത്സമയ നറുക്കെടുപ്പുകള്‍ കാണുമ്പോള്‍ വിജയികളുടെ കഥകള്‍ തന്നെ കൂടുതല്‍ ശ്രമിക്കാന്‍ പ്രചോദിപ്പിക്കാറുണ്ടായിരുന്നുവെന്നും രാജന്‍ പറയുന്നു. വിജയവാര്‍ത്ത ഫോണ്‍ വഴി അറിഞ്ഞ നിമിഷം സന്തോഷവും അമ്പരപ്പും ഒരുമിച്ചെത്തി. ഈ സന്തോഷം തനിക്കൊന്നല്ല, കൂട്ടുകാരനും അവരുടെ കുടുംബങ്ങള്‍ക്കും ഒരു പോലെ പകരുന്നൊരു സ്വപ്നനിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എല്ലാവര്‍ക്കും തുല്യമായി പങ്കുവയ്ക്കാനാണ് തീരുമാനം. തന്റെ വിഹിതത്തില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഭാഗം മാറ്റിവയ്ക്കുമെന്നും കുടുംബത്തിനായി ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുമെന്നും രാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടൊപ്പം, ബിഗ് ടിക്കറ്റിന്റെ ജനപ്രിയമായ ‘ഡ്രീം കാര്‍’ നറുക്കെടുപ്പും ഈ മാസം പ്രവാസിജീവിതത്തിന് പുതു നിറങ്ങള്‍ പകര്‍ന്നു. അബുദാബിയില്‍ 20 വര്‍ഷമായി താമസിക്കുന്ന ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ബെല്‍ സിദ്ദീഖ് അഹമ്മദിന് മാസെരാട്ടി ഗ്രെസൈല്‍ ആഡംബര കാര്‍ ലഭിച്ചു. നവംബര്‍ 17ന് എടുത്ത 020002 നമ്പര്‍ ടിക്കറ്റാണ് ജീവനക്കാരനായ റുബെലിനെ ഭാഗ്യവാനാക്കിയത്. സമ്മാനം നേടിയ വിവരം ആദ്യം ഓണ്‍ലൈനിലൂടെ കണ്ടത് അദ്ദേഹത്തിന്റെ സഹോദരനാണ്. വിശ്വസിക്കാനാകാതെ നിന്നെങ്കിലും തുടര്‍ഫോണ്‍കോളുകളിലാണ് സ്ഥിതിഗതികള്‍ വ്യക്തമാകുന്നത്. ഈ ആനന്ദം വ്യക്തമാക്കാന്‍ തന്നെ വാക്കുകളില്ലെന്നും കാര്‍ വിറ്റ് പണമാക്കി അതും സുഹൃത്തുക്കളുമായി തുല്യമായി പങ്കിടാനാണെന്നും റുബെല്‍ വ്യക്തമാക്കി. പ്രധാന സമ്മാനങ്ങള്‍ക്കൊപ്പം ഒരു ലക്ഷം ദിര്‍ഹം വീതം 10 ഭാഗ്യശാലികള്‍ക്കും ലഭിച്ചു.

വിജയികളില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികളായ മുഹമ്മദ് കൈമുല്ല ഷെയ്ഖ്, മുഹമ്മദ് നാസിര്‍, സുനില്‍ കുമാര്‍, രാകേഷ് കുമാര്‍ കോട്വാനി, അജ്മാനിലെ ടിന്റോ ജെസ്മോണ്‍ എന്നിവരും ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ 25 കോടി ദിര്‍ഹം നേടിയ ഇന്ത്യന്‍ പ്രവാസി ശരവണന്‍ വെങ്കടാചലം ഈ മാസത്തെ വിജയിയുടെ ടിക്കറ്റ് പ്രഖ്യാപിക്കാന്‍ വേദിയിലെത്തിയിരുന്നു. നവംബര്‍ നറുക്കെടുപ്പ് പ്രവാസിജീവിതത്തിന്റെ കഠിനാധ്വാനത്തിനിടെ പ്രതീക്ഷയെയും സ്വപ്നങ്ങളെയും ഉണര്‍ത്തിയ അത്ഭുതനിമിഷങ്ങളായി മാറി.

 

 

Continue Reading

gulf

പൈലറ്റിന് അസുഖം; ദുബായ്-കോഴിക്കോട് ഇന്‍ഡിഗോ വിമാനം വൈകുന്നു

പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്‍ നിന്നു പുറപ്പെട്ടിട്ടില്ല.

Published

on

ദുബായ്: ദുബായില്‍ നിന്ന് കോഴിക്കോട് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ഗണ്യമായ വൈകിപ്പ്. പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്‍ നിന്നു പുറപ്പെട്ടിട്ടില്ല. രാത്രി പന്ത്രണ്ടരയോടെ വിമാനത്താവളത്തിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാര്‍ ഇപ്പോഴും ടെര്‍മിനലില്‍ കാത്തിരിക്കുകയാണ്.

പൈലറ്റിന് അസുഖം തോന്നിയതിനെ തുടര്‍ന്നാണ് വിമാനം വൈകുമെന്ന് ആദ്യം അധികൃതര്‍ അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം യുഎഇ സമയം ഉച്ചയ്ക്ക് 12.30ന് വിമാനത്തിന് പുറപ്പെടാനാണ് സാധ്യത. യാത്രക്കാരുടെ താമസം ലഘൂകരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

 

Continue Reading

Trending