മസ്‌കറ്റ്: കോവിഡിനെതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഒക്ടോബര്‍ 11 മുതല്‍ 24 വരെ വീണ്ടും രാത്രികാല നിരോധനാജ്ഞ. വൈകിട്ട് എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ സയമം. എല്ലാ കടകളും പൊതുസ്ഥലങ്ങളും ഈ സമയങ്ങളില്‍ അടഞ്ഞു കിടക്കുമെന്ന് ഒമാന്‍ ടിവി വ്യക്തമാക്കി.

അടുത്ത അറിയിപ്പുണ്ടാകുന്നതു വരെ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. നേരത്തെ, തുറന്നിരുന്ന ചില മേഖലകള്‍ അടച്ചിടാനും തീരുമാനമായി. ഇതിന്റെ വിശദ വിവരങ്ങള്‍ വൈകാതെ അറിയിക്കും.

കോവിഡിനെതിരെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സുപ്രിംകമ്മിറ്റി എല്ലാവരോടും ആഹ്വാനം ചെയ്തു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.