കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജനങ്ങളോട് പരിഭ്രാന്തപ്പെടേണ്ടത്തില്ല എന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍).

അതിതീവ്ര വ്യാപനത്തിനുള്ള സാധ്യത നിലവില്‍ ഇല്ല എന്നും അറിയിച്ചു. ഒമൈക്രോണ്‍ വൈറസിന്റെ ആശങ്ക വാക്‌സിനെഷനെ ബാധികരുത്തെന്നും നിര്‍ദേശിച്ചു. കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കുകയെന്നതാണ് പരിഹാരം എന്നും ഐ.സി.എം.ആര്‍ പറഞ്ഞു. ഒമൈക്രോണ്‍ വൈറസിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.