കാക്കയങ്ങാട് എടത്തൊട്ടിയില്‍ ഓടുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു.ആര്യപറമ്പ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിതാര(20)യാണ് മരിച്ചത്.സിതാരയുടെ മാതാപിതാക്കളായ സിറിയക്ക്,സെലീന,സെലീനയുടെ സഹോദരി പ്രസന്ന,ഓട്ടോറിക്ഷ ഡ്രൈവര്‍ ആലച്ചേരിസ്വദേശി വിനോദ് എന്നിവര്‍ക്ക് പരിക്കേറ്റു .പരിക്കേറ്റവരെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ കല്ലേരിമല കയറ്റത്തിലാണ് അപകടം സംഭവിച്ചത് .