Connect with us

kerala

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

രോഗം പട്ടാമ്പി സ്വദേശിയായ 27കാരന്

Published

on

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ട് മാസം മുന്‍പ് യുവാവ് പ്രദേശത്തെ ഒരു നീന്തല്‍ കുളത്തില്‍ കുളിച്ചിരുന്നു. പിന്നാലെ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. സംസ്ഥാനത്ത് ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്.

കഴിഞ്ഞദിവസം അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് രണ്ടു പേര്‍ കൂടി മരിച്ചിരുന്നു. തിരുവന്തപുരം മുട്ടത്തറ സ്വദേശിയായ 52 വയസ്സുകാരിയും കൊല്ലം വെള്ളിനല്ലൂര്‍ സ്വദേശിയായ 91 വയസുകാരനുമാണ് മരിച്ചത്. ഈ മാസം 11 ന് ആയിരുന്നു ഇരുവരുടെയും മരണം. കഴിഞ്ഞദിവസവും രണ്ടുപേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അമീബിക് മസ്തിഷ്‌കജ്വര മരണങ്ങള്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് നീക്കം. ആരോഗ്യവകുപ്പിന്റെ വീഴ്ച കൊണ്ടാണ് മരണം വര്‍ധിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.

kerala

പൂക്കോട്ടൂരില്‍ സഹോദരനെ ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി വെട്ടിക്കൊന്നു; പ്രതി പൊലീസില്‍ കീഴടങ്ങി

പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം നടന്നത്.

Published

on

മഞ്ചേരി : മലപ്പുറം പൂക്കോട്ടൂരില്‍ ജേഷ്ഠന്‍ അനിയനെ വെട്ടി കൊന്നു. കൊല്ലപറമ്പന്‍ അബ്ബാസിന്റെ മകന്‍ അമീര്‍ (24) ഉറങ്ങുകയായിരുന്ന മുറിയിലേക്ക് കടന്ന ജുനൈദ് (26) വിളിച്ചുണര്‍ത്തിയതിനെ തുടര്‍ന്ന് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

വീട്ടില്‍ ആ സമയത്ത് അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം നടന്നത്. ഇരുവരും ഒന്നിച്ച് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം നടന്നത്. സാമ്പത്തിക പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക പരിശോധനയില്‍ നിന്ന് പൊലീസിന് ലഭിച്ച സൂചന.

വെട്ടേറ്റ അമീര്‍ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. സംഭവത്തിന് ശേഷം ജുനൈദ് സ്വന്തം ഇരുചക്രവാഹനത്തില്‍ മഞ്ചേരി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Continue Reading

kerala

മലപ്പുറം കൊണ്ടോട്ടിയിലെ ബിഎല്‍ഒമാര്‍ തഹസില്‍ദാറിന് സങ്കട ഹര്‍ജി നല്‍കി

വോട്ടര്‍ പട്ടിക പുതുക്കല്‍ ജോലികള്‍ അസാധാരണ സമ്മര്‍ദത്തിലൂടെയാണ് ചെയ്യേണ്ടിവരുന്നതെന്നും ആരുടേയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ പൊതുജനത്തിന്റെ വിരോധം നേരിടേണ്ടി വരുമെന്ന ഭയമുണ്ടെന്നും ഹര്‍ജിയില്‍ ബിഎല്‍ഒമാര്‍ വ്യക്തമാക്കി.

Published

on

കൊണ്ടോട്ടി (മലപ്പുറം): അമിതമായ ജോലി ഭാരം താങ്ങാനാവില്ലെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി താലൂക്കിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) തഹസില്‍ദാറിന് സങ്കട ഹര്‍ജി നല്‍കി. വോട്ടര്‍ പട്ടിക പുതുക്കല്‍ ജോലികള്‍ അസാധാരണ സമ്മര്‍ദത്തിലൂടെയാണ് ചെയ്യേണ്ടിവരുന്നതെന്നും ആരുടേയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ പൊതുജനത്തിന്റെ വിരോധം നേരിടേണ്ടി വരുമെന്ന ഭയമുണ്ടെന്നും ഹര്‍ജിയില്‍ ബിഎല്‍ഒമാര്‍ വ്യക്തമാക്കി.

അശാസ്ത്രീയമായി ഫോം വിതരണം നടക്കുന്നത് ജോലിഭാരം കൂട്ടുന്നുവെന്നും വളരെ കുറച്ച് സമയത്തിനുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കേണ്ട സ്ഥിതി തങ്ങള്‍ നേരിടുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജോലികളുടെ വേഗതയുള്ള നിര്‍വഹണം കാരണം നിരവധി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചേര്‍ക്കപ്പെടാതെ പോകാനുള്ള സാധ്യതയുണ്ടെന്നും പിന്നീട് ജനങ്ങള്‍ തന്നെ എതിര്‍പ്പോടെ പ്രതികരിക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ ഫോം വിതരണം ചെയ്യുകയും തിരികെ സ്വീകരിക്കുകയും ചെയ്യുന്നതാണ് ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഡാറ്റ എന്‍ട്രിയും നിര്‍ബന്ധമാക്കിയതായി ബിഎല്‍ഒമാര്‍ അറിയിച്ചു. സര്‍വര്‍ തകരാറുകള്‍ ആവര്‍ത്തിക്കുന്നതിനാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നത് പ്രായോഗികമല്ലെന്നും സമയം നീട്ടിക്കൊടുക്കണമെന്ന് തഹസില്‍ദാറിന് സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടു.

 

Continue Reading

kerala

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

21 കാരിയായ ദേവിശ്രീയെയാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

ബംഗളൂരു: വാടക മുറിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് പരിശോധിക്കുന്നു. 21 കാരിയായ ദേവിശ്രീയെയാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കോളജിലെ ബി.ബി.എം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിശ്രീ.

മുറി വാടകയ്ക്കെടുത്തത് മാനസ എന്ന സ്ത്രീയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രേം വര്‍ധന്‍ എന്ന യുവാവിനെതിരെയാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. രാവിലെ 9.30 മുതല്‍ ദേവിശ്രീയും പ്രേമും ഒരുമിച്ച് മുറിയിലുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് രാത്രി 8.30ഓടെ മുറി പുറത്തുനിന്ന് പൂട്ടി പ്രേം രക്ഷപ്പെട്ടതായി വിവരമുണ്ട്.

കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ ബെംഗളൂരുവില്‍ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശി ജയന്ത് ടി (23)യാണ് മദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രതിയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

Continue Reading

Trending