ഉത്പാദനം കുറഞ്ഞതോടെ രാജ്യത്തെമ്പാടും ഉള്ളി കുതിക്കുന്നു. വിവിധ നഗരങ്ങളില്‍ ഒരു കിലോയ്ക്ക് 100 രൂപയ്ക്കടുത്താണ് നിലവില്‍ ഉള്ളിയുടെ വില്‍പന നടക്കുന്നത്. ഉള്ളി വിതരണത്തിലുണ്ടായ കുറവാണ് വില വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് വ്യാപാരികളും പറയുന്നത്. പ

വടക്കേ ഇന്ത്യയിലും കര്‍ണ്ണാടകയിലും പെയ്ത കനത്ത മഴയാണ് ഉള്ളിയുടെ ഉത്പാദനം കുറയാനും വില കുത്തനെ ഉയരാനും കാരണമായത്.
വില പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ എടുക്കാത്തത് പ്രതിഷേധത്തിലേക്ക് വഴിവെക്കുന്നുണ്ട്. ഉത്തരേന്ത്യയിലും ഉള്ളിവില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

ഉള്ളിവില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ യോഗം ചേര്‍ന്ന ഉപഭോക്തൃകാര്യ മന്ത്രാലയം മറ്റു രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചൊവ്വാഴ്ച അറിയിച്ചിരുന്നു.എന്നാല്‍ ഉള്ളി വില വര്‍ധനയില്‍ യാതൊരു മാറ്റവും വന്നിട്ടില്ല.