Connect with us

kerala

ദക്ഷിണ കൊറിയയിൽ മലയാളികൾക്ക് അവസരം

കേരളത്തിലെ പ്രമുഖ സ്ഥാപനമായ അരവിന്ദ് ഹ്യൂമൻ റിസോഴ്സസ് ആണ് കൊറിയിലേക്ക് ഇതിനകം 42 സാങ്കേതിക വിദഗ്ധരെ അയച്ചത്

Published

on

ദക്ഷിണകൊറിയയിൽ നിരവധി തൊഴിൽ അവസരങ്ങൾ ഉള്ളതായി സാംസങ് ഇൻറർനാഷണൽ അറിയിച്ചു. കേരളത്തിലെ പ്രമുഖ സ്ഥാപനമായ അരവിന്ദ് ഹ്യൂമൻ റിസോഴ്സസ് ആണ് കൊറിയിലേക്ക് ഇതിനകം 42 സാങ്കേതിക വിദഗ്ധരെ അയച്ചത്. കുറഞ്ഞ ശമ്പളം 1,70,000 ആണ്.

കൊറിയൻ പൗരന്മാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും വിദേശികൾക്കും ലഭിക്കും. എമിഗ്രേഷൻ നടപടികൾ ഉദാരമാണ് .ഒന്നരമാസം കൊണ്ട് നടപടികൾ പൂർത്തിയാക്കി യാത്ര ചെയ്യാനാകുമെന്ന് അരവിന്ദ് ഹ്യൂമൻ റിസോഴ്സസ് മാനേജിംഗ്ഡയറക്ടർ മുഹമ്മദ് കെ മക്കാർ പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

ആദിവാസി സെറ്റിൽമെന്റിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽവച്ചാണ്‌ അച്ഛന്റെ പരിചയക്കാരൻ പീഡിപ്പിച്ചത്‌.

Published

on

ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നിഷേധിച്ചു. ഗർഭസ്ഥശിശുവിന്‌ 30 ആഴ്‌ചയിലധികം വളർച്ചയുള്ളതിനാൽ ഗർഭഛിദ്രത്തിന്‌ നിയമപരമായി അനുമതി നൽകാനാകില്ലെന്ന്‌ കോടതി ഉത്തരവിൽ പറഞ്ഞു. പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതിതേടി അമ്മ നൽകിയ ഹർജി തീർപ്പാക്കിയാണ്‌ കോടതിയുടെ ഉത്തരവ്‌. ആദിവാസി സെറ്റിൽമെന്റിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽവച്ചാണ്‌ അച്ഛന്റെ പരിചയക്കാരൻ പീഡിപ്പിച്ചത്‌.കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫീസർ കൃത്യമായ ഇടവേളയിൽ ഇരയുടെ വീട്‌ സന്ദർശിച്ച്‌ സഹായവും പിന്തുണയും നൽകണം. ഗർഭാവസ്ഥ പൂർത്തിയാക്കാൻ അനുകൂല സാഹചര്യമൊരുക്കണം. ഇരയ്‌ക്ക്‌ വൈദ്യസഹായവും കൗൺസലിങ്ങും നൽകണം. നിയമപരിരക്ഷയും സംരക്ഷണവും പെൺകുട്ടിക്കും ജനിക്കുന്ന കുഞ്ഞിനും ഉറപ്പുവരുത്തണമെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

 

Continue Reading

kerala

ടാപ്പിംഗ് തൊഴിലാളിയായ മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു

ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത്

Published

on

മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്. കർണാടക ശിവമോഗയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത്.

Continue Reading

kerala

സഹായഹസ്തം നീട്ടിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് കേരളത്തിന്‍റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്.

Published

on

ചുഴലിക്കാറ്റിലും കനത്ത മഴയിലും ദുരിതത്തിലായ തമിഴ് നാടിന് സഹായം വാഗ്ദാനം ചെയ്ത കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ മഴക്കെടുതിയിൽ കേരളത്തിന്‍റെ പിന്തുണ അറിയിച്ചതിനാണ് സ്റ്റാലിൻ നന്ദി പറഞ്ഞത്. തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് കേരളത്തിന്‍റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്.

Continue Reading

Trending