kerala

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By webdesk14

May 02, 2023

സംസ്ഥാനത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പുതിയ അറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടിവിച്ചിട്ടുള്ളത്.