മഞ്ചേശ്വരം: വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ മഞ്ചേശ്വരം ജി.പി.എം ഗവ.കോളജ് പരീക്ഷാകേന്ദ്രമായി സ്വീകരിച്ച ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഓറിയന്റേഷന്‍ ക്ലാസുകള്‍ നാളെ നടക്കും. കാസര്‍കോട് വിദ്യാനഗര്‍ ചാലയിലെ കണ്ണൂര്‍ സര്‍വകലാശാല ബി.എഡ് സെന്ററിലാണ് ക്ലാസുകള്‍ നടക്കുന്നത്. കാസര്‍കോട് ഗവ.കോളജ് പരീക്ഷാകേന്ദ്രമായി സ്വീകരിച്ചവര്‍ക്കുള്ള ക്ലാസുകള്‍ ശനിയാഴ്ചയാണ്
നടക്കുക. സമയക്രമം: ബികോം-രാവിലെ 10.30 മുതല്‍ 12 വരെ, മറ്റു വിഷയങ്ങള്‍-12.15 മുതല്‍ 2.30 വരെ.