ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ മെഡിക്കല്‍ ഓക്‌സിജന്‍ പ്രതിസന്ധി. സൂറത്തിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമെന്ന് ഐ.എം.എ. നാനൂറ് ആശുപത്രികളില്‍ നാലായിരത്തില്‍ അധികം രോഗികളാണുള്ളത്. ആവശ്യത്തിന് ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ രോഗികളെ പറഞ്ഞുവിടേണ്ടി വരുമെന്നും ഐ.എം.എ. സൂറത്ത് യൂണിറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്നെ ഗുജറാത്തില്‍ വലിയ തോതിലുള്ള പ്രതിസന്ധിയുണ്ട്. അഹമ്മദാബാദിലും മറ്റ് നഗരങ്ങളിലും കോവിഡ് രോഗികള്‍ക്ക് മതിയായ കിടക്കയും ഓക്‌സിജനും ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇതിനിടെയാണ് സൂറത്തിലെ അവസ്ഥയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.