crime
കോഴിക്കോട്ടേക്ക് കണ്ടെയ്നര്വഴി കടത്താന്‍ ശ്രമിച്ച വന്‍ പാന്‍മസാല ശേഖരം പിടികൂടി
കാസര്‍ക്കോട് ചട്ടഞ്ചാല്‍ ദേശീയപാതയില്‍ കണ്ടയ്നറില് കടത്താന്‍ ശ്രമിച്ച വന്പാന് മസാല ശേഖരം പിടികൂടി
കാസര്‍ക്കോട് ചട്ടഞ്ചാല്‍ ദേശീയപാതയില്‍ കണ്ടയ്നറില് കടത്താന്‍ ശ്രമിച്ച വന്പാന് മസാല ശേഖരം പിടികൂടി. സംഭവത്തില്‍ ലോറി ഡ്രൈവറായ കര്‍ണാടക സ്വദേശി സിദ്ധലിംഗപ്പ (39)യെ പൊലീസ് അറസ്റ്റ് ചെയ്തു. സി.ഐ.ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ മേല്പറമ്പ പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കാര്‍ഗോ കണ്ടെയ്നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച നിരോധിത പാന്‍മസാല ശേഖരമാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ ചാക്കു കെട്ടുകളിലായി സൂക്ഷിച്ച 31,800 നിരോധിത പാന്‍മസാല പുകയില ഉല്പന്നങ്ങള് അടങ്ങിയ പാക്കറ്റുകള്‍ പിടികൂടി കേരള പൊലീസ് ആക്റ്റ് പ്രകാരം കേസെടുത്തു. മംഗലാപുരം ഭാഗത്തു നിന്നും കൊച്ചിയിലേക്ക് കമ്പനി പാര്‍സല്‍ കൊണ്ടുപോകുന്ന കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ ക്യാബിനിലാണ് പാന്‍മസാലകള്‍ ഒളിപ്പിച്ചിരുന്നത്.
പാന്‍മസാലകള്‍ മംഗലാപുരത്തുനിന്ന് ഒരാള്‍ കയറ്റിവിട്ടതാണെന്നും കോഴിക്കോട് ഇറക്കിയാല്‍ തനിക്ക് 3000 രൂപ തരാമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പാന്‍മസാല കടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പാര്‍സല്‍ കമ്പനികളുടെ അറിവോടെയല്ല ഡ്രൈവര്‍മ്മാര്‍ ഇത്തരത്തിലുള്ള അനധികൃത കടത്ത് നടത്തുന്നതെന്ന് കരുതുന്നു. ലഹരികടത്തുകള്‍ പിടിക്കുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ല പൊലീസ് മേധാവി ഡോ വൈഭവ് സക്സേന ഐ.പി.എസ് മുഴുവന്‍ പൊലീസ് സ്റ്റേഷന് പരിധികളിലും കര്‍ശനമായ പരിശോധന വേണമെന്ന് ഉത്തരവ് നല്‍കിയിരുന്നു. പരിശോധന ഇനിയും തുടരും.
crime
ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ
പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്
കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.
ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.
crime
കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.
മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.
നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.
crime
കണ്ണൂർ റെയില്‍വേ സ്റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala22 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

