ന്യൂഡല്‍ഹി: പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന അറുപതിലധികം സ്ത്രീകളുടെ ഫോണ്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പട്ടികയിലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ സുഹൃത്തുക്കളായ സ്ത്രീകളുടെയും ഫോണ്‍ പെഗാസസ് ചോര്‍ത്തിയെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീമ കൊറേഗാണ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട വക്കീല്‍ സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ ഭാര്യ മിനാല്‍ ഗാഡ്‌ലിംഗ്, ട്രൈബല്‍ ആക്ടിവിസ്റ്റ് സോണി സൊരി എന്നിവരുടെ നമ്പറും പട്ടികയിലുണ്ട്.