പാലക്കാട്: യുവതിയെ പെട്രോളൊഴിച്ച് തീവച്ച പ്രതി കടമനിട്ട തെക്കുംപറമ്പില്‍ സജിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നിലഅതീവഗുരുതമായി തുടരുകയാണ്.

കഴിഞ്ഞ ദിവസം മുതല്‍ ഒളിവിലായിരുന്ന പ്രതി സജിലിനെ കടമനിട്ടയിലെ പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ അടഞ്ഞ് കിടന്ന വീട്ടില്‍ നിന്ന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുയായിരുന്നു പെണ്‍കുട്ടിയുടെ ദേഹത്ത് നിന്നും സജിലിനും പൊള്ളലേറ്റിരുന്നു. 60 ശതമാനത്തോളം പൊള്ളലേറ്റ സജിലിനെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രഥമിക ചികിത്സനല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ പെണ്‍കുട്ടിയെ വീട്ടിലെത്തി ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് 75 ശതമാനം പൊള്ളലേറ്റിറ്റുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സര്‍ജിക്കല്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി.

എങ്കിലും പെണ്‍കുട്ടിക്ക് ബോധമുണ്ട്. ആളുകളോട് സംസാരിക്കുന്നുണ്ട്. പുലര്‍ച്ചെ മജിസ്!ട്രേട്ടിന്റെ സാന്നിധ്യത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ഒപ്പം ജീവിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സജില്‍ പെട്രോളിഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

കടമനിട്ടയില്‍ പെട്രോളൊഴിച്ച് തീവച്ച പെണ്‍കുട്ടിയുടെ ആരോഗ്യനിലഗുരുതരമായി തുടരുന്നു. 75 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍!ച്ചെ മജിസ്!ട്രേട്ട് കുട്ടിയുടെ മൊഴിയെടുത്തു.