തിരുവനന്തപുരം: വേലിതന്നെ വിളവുതിന്നുന്ന അവസ്ഥ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രി ഇപി ജയരാജന്റെ ബന്ധുനിയമന വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം.

പോലീസുകാര്‍ ജനങ്ങളോട് മര്യാദയോടെ പെരുമാറണം. മൂന്നാംമുറ അവസാനിപ്പിക്കണം. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പോലീസിന്റെ ആള്‍ബലവും അടിസ്ഥാന സൗകര്യവും വര്‍ദ്ധിപ്പിക്കും. ജനങ്ങളെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കാനുള്ള ഹീന ശ്രമങ്ങള്‍ സംസ്ഥാനത്തിന്റെ അകത്തുനിന്നുതന്നെയുണ്ട്. ഇത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.