Connect with us

kerala

പ്ലസ് വൺ അധികബാച്ച്: മുസ്‌ലിംലീഗിന്റെ സമര വിജയം; പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമാകില്ല- പി.എം.എ സലാം

പാലക്കാട് മുതൽ കാസർക്കോഡ് വരെയുള്ള ജില്ലകളിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനത്തിന് അവസരമില്ലാതെ അലയുന്നത്

Published

on

കോഴിക്കോട്: മലബാർ മേഖലയിൽ പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം മുസ്‌ലിംലീഗ് നടത്തിയ നിരന്തര സമരങ്ങളുടെ വിജയമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു.

പാലക്കാട് മുതൽ കാസർക്കോഡ് വരെയുള്ള ജില്ലകളിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനത്തിന് അവസരമില്ലാതെ അലയുന്നത്. ഈ പ്രശ്‌നം പരിഹരിക്കാൻ നിലവിൽ പ്രഖ്യാപിച്ച 97 അധിക ബാച്ചുകൾ അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷവും ഉയർന്ന മാർക്ക് നേടിയ കുട്ടികൾ പോലും പടിക്ക് പുറത്ത് നിൽക്കുകയാണ്. ഇത്രയേറെ വിദ്യാർത്ഥികളുടെ പ്രശ്‌നം പരിഹരിക്കാൻ കേവലം 97 ബാച്ചുകൾ കൊണ്ട് സാധിക്കില്ല. മുസ്‌ലിംലീഗും എം.എസ്.എഫും ഈ വിഷയത്തിൽ നിരന്തര സമരത്തിലാണ്.

പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും പലതവണ സമീപിച്ചിരുന്നു. എന്നാൽ തുടക്കം മുതൽ നിഷേധാത്മക സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഇപ്പോൾ അനുവദിക്കണമെന്ന് നിർദേശിക്കപ്പെട്ട ഏതാനും ബാച്ചുകൾ ആവശ്യത്തിന്റെ ചെറിയ ശതമാനം മാത്രമാണ്. മുഴുവൻ കുട്ടികൾക്കും പഠിക്കാൻ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകും.- അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും

കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Published

on

കേരള തീരത്തിനു സമീപം ചരകക്കുകപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ അടുത്ത മൂന്ന് ദിവസത്തില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്ര (INCOIS) ത്തിന്റെ മുന്നറിയിപ്പ്. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, അപകടം നടന്ന കപ്പല്‍ ചാലിന് സമീപമുള്ള മറ്റ് കപ്പലുകള്‍ ജാഗ്രതാനിര്‍ദേശം. സുരക്ഷിതമായ ദൂരത്തില്‍ കടന്നുപോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തീ നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും പ്രതികൂല സാഹചര്യം കണക്കിലെടുത്ത് തീയണയ്ക്കല്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാന്‍ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീപിടിച്ച കപ്പലില്‍നിന്നു രക്ഷപ്പെട്ട 18 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല.

കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്നു 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്. മംഗളൂരുവില്‍നിന്നു രക്ഷാപ്രവര്‍ത്തനത്തിനു പോയ കപ്പലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Continue Reading

kerala

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു

ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം.

Published

on

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടിവി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

kerala

വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍.

Published

on

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍. കാലിക്കറ്റ് നാലുവര്‍ഷ ബിരുദപ്രോഗ്രാമില്‍ മലയാളം നാലാംസെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാപഠനം, സംസ്‌കാരപഠനം എന്നിവയില്‍ താരതമ്യപഠനത്തിന്റെ സാധ്യതകള്‍ എന്ന നിലയിലാണ് വേടന്റെ പാട്ട് പഠിക്കേണ്ടത്.

കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററില്‍ ജനപ്രിയസംസ്‌കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.

അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ‘ഭൂമി ഞാന്‍ വാഴുന്നിടം…’ എന്ന വേടന്റെ പാട്ടും മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്‍ട് കെയര്‍ അസ്…’ എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നല്‍കിയിട്ടുള്ളത്.

Continue Reading

Trending