തിരുവനന്തപുരം : കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍, മേയ് 5നു തുടങ്ങാനിരുന്ന പ്ലസ് ടു പരീക്ഷാ മൂല്യനിര്‍ണയ ക്യാംപുകള്‍ മാറ്റി. പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കും. നേരത്തെ, മേയ് 5 മുതലുള്ള എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിയിരുന്നു. എസ്എസ്എല്‍സി മൂല്യനിര്‍ണയം മേയ് 15നും പ്ലസ്ടു മൂല്യനിര്‍ണയം മേയ് 5നുമാണു നിശ്ചയിച്ചിരുന്നത്.