kerala

സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കീറി :കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് പിഴ

By webdesk15

March 28, 2023

പ്രതിഷേധ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കീറി എറിഞ്ഞ ഗുജറാത്തിലെ കോണ്‍ഗ്രസ് എം എല്‍ എയ്ക്ക് ഗുജറാത്ത് കോടതി പിഴ വിധിച്ചു.വാംസദായില്‍ നിന്നുള്ള എംഎല്‍എ ആനന്ദ് പട്ടേലിനാണ് കോടതി 99 രൂപ പിഴ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഏഴ് ദിവസം ജയില്‍ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.2017ല്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി സമരത്തിനിടെ വൈസ് ചാന്‍സിലറുടെ ചേബംറില്‍ കടന്ന് പ്രധാനമന്ത്രിയുടെ ചിത്രം നശിപ്പിച്ചെന്ന കേസിലാണ് വിധി. നവ്സാരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി.എ ബാദലാണ് ആനന്ദ് പട്ടേല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.