കോഴിക്കോട്: യുവകവി ജിനേഷ് മടപ്പള്ളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഞ്ചിയം യു.പി സ്‌കൂള്‍ ജീവനക്കാരനായിരുന്ന ജിനേഷിനെ സ്‌കൂളിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 35 വയസ്സായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടത്.

കച്ചിത്തുരുമ്പ്, രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍ തുടങ്ങിയവയാണ് ജിനേഷിന്റെ പ്രധാന കവിതാ സമാഹാരങ്ങള്‍. ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കവിതകള്‍ ഹിന്ദി, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. മടപ്പള്ളി ഗവണ്‍മെന്റ് കോളജ്, തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജ്, ടി.ഐ.എം ട്രെയിനിങ് കോളജ് നാദാപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

രാത്രി വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് നാട്ടുകാര്‍ ജിനേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ടാഴ്ച മുമ്പ് ജിനേഷിന്റെ അമ്മ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
സംസ്‌കാരം ഉച്ച കഴിഞ്ഞ് വടകരയില്‍.