ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വെച്ചാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ദിലീപ് 86 ദിവസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. കര്‍ശന വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചാണ് കോടതി ദിലീപിന് ജാമ്യം അനുവദിച്ചിരുന്നത്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ കോടതി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചുവെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് ചോദ്യം ചെയ്യലിന് അടിയന്തരമായി ദിലീപിനെ വിളിപ്പിച്ചത്.
ചോദ്യം ചെയ്യല്‍ ഒരു മണിക്കൂറോളം പിന്നിട്ടു കഴിഞ്ഞു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യുന്നുണ്ട്. എസ്.പി സുദര്‍ശനന്‍, സി.ഐ ബിജു പൗലോസ് എന്നിവരാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.