kerala
പോളിങ് ഓഫീസര്‍ മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്നു വീണു; നട്ടെല്ലിന് ഗുരുതര പരിക്ക്
ഇലക്ഷന് ഡ്യൂട്ടിക്ക് വന്ന പോളിംഗ് ഓഫീസര്‍ 20 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു

പാലക്കാട് : ഇലക്ഷന് ഡ്യൂട്ടിക്ക് വന്ന പോളിംഗ് ഓഫീസര്‍ 20 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. അട്ടപ്പാടി, അഗളി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇലക്ഷന് ഡ്യൂട്ടിക്ക് വന്ന ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മി (31) യാണ് അപകടത്തില്‍പ്പെട്ടത്. മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് വീണത്.
പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടത്തറ െ്രെടബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
kerala
സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവം; സഹോദരനെതിരെ ലുക്കൗട്ട് നോട്ടീസ്
സഹോദരന് പ്രമോദി (62)നുവേണ്ടി ചേവായൂര്‍ പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

വയോധികരായ സഹോദരിമാരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനെതിരെ ലുക്കൗട്ട് നോട്ടീസ്. സഹോദരന് പ്രമോദി (62)നുവേണ്ടി ചേവായൂര്‍ പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ശനിയാഴ്ച മുതല്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ശനിയാഴ്ച രാവിലെയാണ് വേങ്ങേരി തടമ്പാട്ടുതാഴം ഫ്ലോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിക്കുന്ന നടക്കാവ് മൂലന്‍കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇളയ സഹോദരന് പ്രമോദ് സുഹൃത്തിനെയും ബന്ധുവിനെയും ഫോണില്‍ വിളിച്ച് സഹോദരിമാര്‍ മരിച്ചെന്ന് അറിയിക്കുകയായിരുന്നു.
ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോള്‍ ഇരു സഹോദരിമാരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തുഞെരിച്ചാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. പരസഹായം ആവശ്യമായ ഇരുവരെയും ഏറെക്കാലമായി പരിചരിക്കുന്ന പ്രമോദിന് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ കടുംകൈ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.
kerala
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്; കൂടുതല്‍ തെളിവുകള്‍ പുറത്ത്
പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റില്‍ കൂട്ടിചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്.

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റില്‍ കൂട്ടിചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്. എന്നാല്‍ ഈ വോട്ടുകള്‍ ആരുടേതാണെന്ന് അറിയില്ലെന്ന് നാല് സിയിലെ താമസക്കാര്‍ പറഞ്ഞു. വീട്ടില്‍ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നത്. ബാക്കിയുള്ളവ ആര് എങ്ങനെ ചേര്‍ത്തു എന്ന് അറിയില്ലെന്നും പ്രസന്ന വ്യക്തമാക്കി.
സംഭവത്തില്‍, വീട്ടമ്മയായ പ്രസന്ന അശോകനെ പിന്തുണച്ച് അയല്‍വാസികളും രംഗത്തെത്തി. കഴിഞ്ഞതവണയും കള്ളവോട്ടുകളെക്കുറിച്ച് പരാതി നല്‍കിയിരുന്നെന്നും പ്രസന്ന പറഞ്ഞു. വോട്ടര്‍ പട്ടികയിലെ ആളുകളെ കണ്ടിട്ടേ ഇല്ലെന്ന് വര്‍ഷങ്ങളായി ക്യാപ്പിറ്റല്‍ വില്ലേജില്‍ താമസിക്കുന്നയാള്‍ പറഞ്ഞു.
kerala
ആലുവയില്‍ നിന്നും കാണാതായ സ്കൂള്‍ കുട്ടികളെ കണ്ടെത്തി
ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കണ്ടെത്തിയത്.

ആലുവയില്‍ നിന്നും കാണാതായ സ്കൂള്‍ കുട്ടികളെ കണ്ടെത്തി. ഇന്നലെ വൈകീട്ട് നാല് മണി മുതല്‍ കാണാതായ കുട്ടികളെ ആലുവ ദേശത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടികളുടെ സൈക്കിളുകളും ബാഗുകളും കാണാനുണ്ടായിരുന്നില്ല.
കാണാതായ വിദ്യാര്‍ഥികള്‍ നാടുവിടുകയാണെന്ന് എഴുതിയ കത്ത് കണ്ടെടുക്കുകയും ചെയ്തിരുന്നു. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കണ്ടെത്തിയത്.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര്‍ ഒരു മൈല്‍ എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
News3 days ago
ഗസ്സ നഗരം പിടിച്ചടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്കി
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു