ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും കീര്‍ത്തി ആസാദ് എം.പിയുടെ ഭാര്യയുമായ പൂനം ആസാദ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സന്ദര്‍ശിച്ച ശേഷമാണ് പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പൂനം തീരുമാനിച്ചത്.

നിലവില്‍ ഡല്‍ഹി യൂണിറ്റ് ബിജെപിയുടെ വക്താവാണ് പൂനം ആസാദ്. നേരത്തെ തന്നെ പാര്‍ട്ടിയില്‍ ചേരാന്‍ പൂനം സന്നദ്ധയായിരുന്നവെന്നും ഇപ്പോള്‍ ഔദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണമുന്നയിച്ചതിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കുകയാണ് കീര്‍ത്തി ആസാദ്.