kerala
പിആര്‍ ജിജോയ് കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍
ജാതി അധിക്ഷേപ വിവാദത്തെത്തുടര്‍ന്ന് ശങ്കര്‍ മോഹന്‍ രാജിവച്ച ഒഴിവിലാണ് പുതിയ നിയമനം
തിരുവനന്തപുരം: കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ടിസിന്റെ ഡയറക്ടറായി പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അസോസിയേറ്റ് പ്രൊഫസര്‍ പിആര്‍ ജിജോയിയെ നിയമിച്ചു. ജാതി അധിക്ഷേപ വിവാദത്തെത്തുടര്‍ന്ന് ശങ്കര്‍ മോഹന്‍ രാജിവച്ച ഒഴിവിലാണ് പുതിയ നിയമനം.
ചലച്ചിത്ര- നാടക പ്രവര്‍ത്തകനും നടനുമാണ് ജിജോയ്. വിഖ്യാത ചലച്ചിത്രക്കാരന്‍ സയിദ് മിര്‍സയെ ചെയര്‍മാനാി നിയമിച്ചതിനു പിന്നാലെയുള്ള പുതിയ ഡയറക്ടര്‍ നിയമനം കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ രാജ്യത്തെ ചലച്ചിത്ര പഠന സ്‌കൂളുകളുടെ ഒന്നാം നിരയിലേക്ക് ഉയര്‍ത്താന്‍ വേണ്ടിയാണെന്നും മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.
kerala
ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.
ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
kerala
പൊട്ടി വീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്കു ദാരുണാന്ത്യം
കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.
കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടി വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തകര്‍ത്ത് അകത്തു കയറി പരിക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിരയാണ് (27) മരിച്ചത്.
കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ വലിയ കൊമ്പ് ഒടിഞ്ഞ് എതിര്‍ദിശയില്‍ വന്നുകൊണ്ടിരുന്ന കാറില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയില്‍ പെരുമ്പിലാവിന് സമീപം കടവല്ലൂര്‍ അമ്പലം സ്‌റ്റോപ്പിലാണ് അപകടം ഉണ്ടായത്.
കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര. കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.
റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. എടപ്പാള്‍ കെ.വി.ആര്‍ ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയാണ് ആതിര. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.
kerala
ഒരു ദിവസം രണ്ടു പരീക്ഷ, ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയം; വിമര്‍ശനവുമായി അധ്യാപകര്‍
ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.
ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയമെന്ന് അധ്യാപകരുടെ വിമര്‍ശനം. ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ക്രിസ്മസ് പരീക്ഷകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഒരു ദിവസം രണ്ടു പരീക്ഷകള്‍ നടത്തുന്നതിനോടൊപ്പം തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ചുമാണ് പരീക്ഷയുടെ ടൈം ടേബിള്‍ പുറത്തിറക്കിയത്. ഇത് വിദ്യാര്‍ത്ഥികളില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കുമെന്നാണ് അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറയ്ക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നതാണ് അധ്യാപരുടെ ആവശ്യം
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala15 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala17 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala16 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

