പഞ്ചാബിലെ അമൃതസറിലെ പ്രാര്‍ത്ഥന ഹാളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. അമൃത്സറിലെ രാജസന്‍സി വില്ലേജിലെ ആത്മീയ സംഘടനയായ നിരന്‍കരി ഭവനിലാണ് ആക്രമണം ഉണ്ടായത്.

നിരന്‍കരിയുടെ സമ്മേളനത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് സൈന്യം അറിയിച്ചു. 11.30ഓടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് പ്രാര്‍ഥാന ഹാളിലേക്ക് ഗ്രനേഡ് എറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കുമെന്ന് മുഖ്യമന്ത്രി അമരീന്ദ്രര്‍ സിങ് അറിയിച്ചു. സി.സിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവ സമയം 250 പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നു.