ദേ​ഹാ​സ്വാ​സ്ഥ്യം അനുഭവപ്പെട്ടതിനെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രമെന്ന് ആശുപത്രി അധികൃതർ.

പനിയും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയില്‍ എത്തിച്ചത്.എന്നാൽ ആരോഗ്യനില തൃപ്തികരമാണെന്ന ശുഭകരമായ റിപ്പോർട്ടുകളാണ് പ്രസ്താവനയിലൂടെ ആശുപത്രി അധികൃതർ അറിയിക്കുന്നത്.

രാഹുൽഗാന്ധി, കേന്ദ്ര ആരോഗ്യ മന്ത്രിയടക്കം മുൻ പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു.