Connect with us

Culture

പ്രിയങ്കയുടെ വരവിനു പിന്നിലെ രഹസ്യനീക്കങ്ങള്‍ ഇങ്ങനെ…

Published

on

ന്യൂഡല്‍ഹി: ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് പ്രിയങ്ക ഗാന്ധി സജീവരാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. മക്കളും കുടുംബവുമായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ജീവിച്ചിരുന്ന പ്രിയങ്കയെ ദുബായ് സന്ദര്‍ശനത്തിനു ശേഷമാണ് രാഹുല്‍ സമീപിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കേണ്ടതിന്റേയും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തലുമായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച്ചയിലുണ്ടായിരുന്നത്.

രാഷ്ട്രീയത്തിലേക്ക് ഭാഗികമായി മാത്രം എന്നതായിരുന്നു പ്രിയങ്കഗാന്ധിയുടെ തീരുമാനം. അമ്മ സോണിയാഗാന്ധിക്കും സഹോദരന്‍ രാഹുലിനും വേണ്ട പിന്തുണ നല്‍കിക്കൊണ്ട് തുടരുകയായിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി കൂട്ടുകെട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വെല്ലുവിളിയും പ്രിയങ്കയെ സജീവരാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിന് രാഹുലിനെ പ്രേരിപ്പിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ കൂടിക്കാഴ്ച്ചയിലാണ് കിഴക്കന്‍ യു.പിയിലെ ജനറല്‍സെക്രട്ടറിയായി സ്ഥാനമേല്‍ക്കണമെന്ന തീരുമാനം കൈക്കൊള്ളുന്നത്. പിന്നീട് രാഹുലിന്റെ അമേത്തിയിലേക്കുള്ള യാത്രയില്‍ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഫെബ്രുവരി ആദ്യവാരം പ്രിയങ്കഗാന്ധി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചുമതലയേല്‍ക്കുന്ന പ്രിയങ്കക്ക് വെല്ലുവിളികള്‍ ഏറെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണാസി ഉള്‍പ്പെടുന്നതാണ് കിഴക്കന്‍ മേഖല. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ബിജെപിയെ നേരിടാന്‍ ഒന്നിക്കുന്ന മായാവതിയേയും അഖിലേഷ് യാദവിനേയും ഒരുമിച്ചു നേരിടുക എന്ന ദൗത്യമായിരിക്കും ഇനി പ്രിയങ്കക്ക് മുന്നിലെ പ്രധാന ദൗത്യങ്ങള്‍.

രാഹുല്‍ സജീവരാഷ്ട്രീയത്തിലിറങ്ങി 15 വര്‍ഷം പിന്നിടുമ്പോഴാണ് പ്രിയങ്കയെത്തുന്നത്. 2004- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേതിയില്‍ മത്സരിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. 2013-ല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനായ അദ്ദേഹം 2017-ലാണ് പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റത്. രാഹുല്‍ രാഷ്ട്രീയത്തില്‍ അരങ്ങേറി 15 വര്‍ഷം പിന്നിടുമ്പോള്‍ ആണ് പ്രിയങ്കാ ഗാന്ധിയുടെ വരവ്.

ഇന്നലെ രാവിലെയാണ് പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി സ്ഥാനത്തേക്ക് നിയമിച്ചു എഐസിസിയുടെ പ്രഖ്യാപനമുണ്ടായത്. കോണ്‍ഗ്രസിന്റെ നയരൂപീകരണ തീരുമാനങ്ങളില്‍ ഈയടുത്ത കാലങ്ങളിലായി പ്രിയങ്ക ഗാന്ധി സജീവമായി ഇടപെടാറുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായി പാര്‍ട്ടി ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. ഫെബ്രുവരി ആദ്യവാരത്തോടെ പ്രിയങ്ക ഗാന്ധി ചുമതലയേറ്റെടുത്ത് സജീവമാകും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉത്തര്‍പ്രദേശില്‍ നിര്‍ണായക ശക്തിയാക്കി മാറ്റാനായിരിക്കും അവര്‍ പ്രധാനമായും ശ്രമിക്കുക. കോണ്‍ഗ്രസ് പാര്‍ട്ടിയെ മാറ്റിനിര്‍ത്തി സമാജവാദി -ബിഎസ്പി പാര്‍ട്ടികള്‍ തമ്മില്‍ സഖ്യത്തിലേര്‍പ്പെട്ടത് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം വരുത്തിയിരുന്നു.

എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സിക്രട്ടറിയായിരുന്ന അശോക് ഖെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് ഒഴിവ് വന്ന പോസ്റ്റിലേക്ക് മലയാളിയായ കെസി വേണുഗോപാല്‍ എംപിയെ നിയമിച്ചു. സംഘടനയുടെ നിര്‍ണ്ണായകമായ സ്ഥാനത്തേക്കാണ് കെസി വേണുഗോപാലിന്റെ നിയമനം. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞടുപ്പിനെ തുടര്‍ന്ന് ബിജെപി അധികാരം പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ സംസ്ഥാന നേതൃത്തത്തെ ഏകോപിപ്പിച്ച് തന്ത്രം മെനഞ്ഞത് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ കെസി വേണുഗോപാലിന്റെ നേതൃതത്തിലായിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യയെ പശ്ചിമ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സി ക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. അതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ഉത്തര്‍പ്രദേശിന്റെ ചുമതലയില്‍ നിന്ന് നീക്കി ഹരിയാനയുടെ ചുമതല നല്‍കി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റ സംഘടന ചുമതലയില്‍ കൊണ്ടു വന്നിരിക്കുന്ന മാറ്റങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending