News
പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തില്‍; എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമനം
ന്യൂഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രിയങ്ക ഗാന്ധി വാദ്ര സജീവ രാഷ്ട്രീയത്തില്‍. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകളായ പ്രിയങ്കയെ ഉത്തര്‍പ്രദേശ് ഈസ്റ്റിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി നിയമിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹലോട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രിയങ്കയുടെ ചുമതല വ്യക്തമാക്കുന്നത്. കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ അതേസ്ഥാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.
INC COMMUNIQUE
— INC Sandesh (@INCSandesh) January 23, 2019
Appointment of General Secretaries for All India Congress Committee. pic.twitter.com/zHENwt6Ckh
ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്ന് സോണിയ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധി ജനവിധി തേടിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം. ഫെബ്രുവരി ആദ്യവാരത്തില്‍ ചുമതല ഏറ്റെടുക്കാന്‍ പ്രിയങ്കയോട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.
Many congratulations to Shri K C Venugopal, Smt. Priyanka Gandhi Vadra and Shri @JM_Scindia on their new appointments. We're fired up & ready to go! https://t.co/q7sMB8m6DO
— Congress (@INCIndia) January 23, 2019
1972-ല്‍ ജനിച്ച പ്രിയങ്ക സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്ന് പലതവണ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അവര്‍ വിട്ടുനില്‍ക്കുകയാണുണ്ടായത്. നിലവില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന് ട്രസ്റ്റി ആയ അവര്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതിനിധീകരിക്കുന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി നേരിട്ട് ഇടപഴകാറുണ്ട്. വിവിധ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അവര്‍ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സഹായിച്ചിട്ടുണ്ട്. ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ എം.എ ചെയ്ത അവര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം വിഷമിക്കുന്ന സോണിയ ഗാന്ധി റായ്ബറേലിയില്‍ ദ്വിദിന സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം.
News
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ. 17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 332 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. 49.2 ഓവറില്‍ 332 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടേയും രോഹിത് ശര്‍മയുടെയും, കെ.എല്‍.രാഹുലിന്റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കമൊന്ന് പകച്ചെങ്കിലും ഗംഭീരമായി തിരിച്ചുവന്നു. മാത്യു ബ്രീറ്റ്സ്കെയുടെയും (72) മാര്‍ക്കോ ജാന്‍സന്റെയും (70) കോര്ബിന് ബോഷിന്റെയും (67) നേതൃത്വത്തിലുള്ള തിരിച്ചടിയില്‍ ഇന്ത്യ ഒന്ന് തളര്‍ന്നെങ്കിലും അന്തിമ ജയം ഇന്ത്യക്കായിരുന്നു.
kerala
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു
ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന് കൃഷ്ണനാണ് (30) മരിച്ചത്.
ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.
ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്: അഖില്‍
india
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

