gulf
ഖത്തര്‍ എയര്‍വേയ്സ് കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നു
ദോഹ: ഖത്തര്‍ എയര്‍വേയ്സ് കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നു. കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. കോവിഡ് പ്രതിസന്ധി കാലയളവില്‍ ആഗോള കണക്ടിവിറ്റി നല്കുന്ന മുന്‍നിര രാജ്യാന്തര വിമാനക്കമ്പനിയെന്ന സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് ഖത്തര്‍ എയര്‍വേയ്സ്. സെപ്തംബര്‍ പകുതിയോടെ ഖത്തര്‍ എയര്‍വേയ്സ് 85 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് 650 ലധികം പ്രതിവാര വിമാനസര്‍വീസുകള്‍ നടത്തും. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍പ്പോലും മിക്ക ഭൂഖണ്ഡങ്ങളിലേയും സാധ്യമായ ഇടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തിയിട്ടുണ്ട്. ഒരുഘട്ടത്തിലും ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 30ല്‍ താഴേക്കുപോയിട്ടില്ല. സെപ്തംബറില്‍ അഞ്ചു നഗരങ്ങളിലേക്കു കൂടി വീണ്ടും സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. മറ്റേതൊരു എയര്‍ലൈനിനേക്കാളും കൂടുതല്‍ ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാ ഓപ്ഷനുകളാണ് ഖത്തര്‍ എയര്‍വേയ്സ് നല്‍കുന്നത്. ഹൂസ്്റ്റണിലേക്ക് ഈ മാസം രണ്ടു മുതല്‍ മൂന്നു പ്രതിവാര സര്‍വീസ് തുടങ്ങിയിട്ടുണ്ട്. 15 മുതല്‍ സര്‍വീസ് നാലായി വര്‍ധിപ്പിക്കും. കാഠ്മണ്ഡുവിലേക്ക് അഞ്ച് മുതല്‍ ഒരു പ്രതിവാര സര്‍വീസ് തുടങ്ങും. മൊഗാദിഷുവിലേക്ക് ആറു മുതലും ഫിലാഡല്‍ഫിയയിലേക്കും സിലാകോട്ടിലേക്കും 16 മുതലും മൂന്നു വീതം പ്രതിവാര സര്‍വീസുകള്‍ തുടങ്ങും. അങ്കാറ, ബാഗ്ദാദ്, ബസ്ര, ജിബൗത്തി, എര്ബില്, ഹോ ചി മിന് നഗരം, ലണ്ടന്‍ ഹീത്രൂ, ന്യുയോര്‍ക്ക്, സുലൈമാനിയ എന്നിവിടങ്ങളിലേക്ക് നിലവിലെ സര്‍വീസുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ഖത്തറിലെ ദേശീയ വിമാനക്കമ്പനി ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായി തുടരുകയാണ്. ബോയിങ് 787 എയര്‍ക്രാഫ്റ്റുകളും എയര്‍ബസ് എ350 എയര്‍ക്രാഫ്റ്റുകളുമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്്. താല്‍ക്കാലികമായി നിര്‍ത്തിവെച്ച റൂട്ടുകള്‍ ക്രമേണ പുനസ്ഥാപിക്കും. കൂടാതെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കും പങ്കാളിത്ത ഹബ്ബുകളിലേക്കും അധികസര്‍വീസുകളും നടത്തും. അതാത് രാജ്യങ്ങളിലെ നിയന്ത്രണങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും സര്‍വീസുകള്‍.
gulf
ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം
മസ്കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര് ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര് ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

